പത്തനംതിട്ട : ഇൻഡ്യാ രാജ്യത്തിന്റെ ഇന്നത്തെ സ്വാതന്ത്ര്യം സാമ്പ്രാജ്യത്വ ശക്തിക്കെതിരെ ഇൻഡ്യൻ നാഷണൽ കോൺഗ്രസും അതിന്റെ നേതാക്കളും രക്തം ചിന്തിയും ജീവൻ നല്കിയും ദീർഘനാൾ നടത്തിയ സമാനതകളില്ലാത്ത ത്യാഗോജ്ജ്വലമായ പോരാട്ടത്തിന്റെ ഫലമാണെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈലപ്രായിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യാനന്തര ഇൻഡ്യ കൈവരിച്ച സമസ്ത നേട്ടങ്ങളും കോൺഗ്രസ് ഭരണത്തിൽ ഉണ്ടായിട്ടുള്ളതതാണ്. എന്നാൽ മഹാത്മജി ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര സേനാനികളേയും ദേശീയ നേതാക്കളേയും അവർ രാജ്യത്തിന് നല്കിയ വിലപ്പെട്ട സംഭാവനകളേയും തമസ്കരിക്കുവാനും ഇല്ലാതാക്കുവാനുമാണ് ഇപ്പോഴുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് സാമുവൽ കിഴക്കുപുറം പറഞ്ഞു.
രാജ്യത്തിന്റെ ജനാധിപത്യ, മതേതര മൂല്യങ്ങൾ നഷ്ട്ടപ്പെടുത്തി വർഗീയ ഫാസിസ്റ്റ് അജണ്ഡ നടപ്പാക്കുവാനുള്ള ശ്രമങ്ങൾക്കെതിരെ കോൺഗ്രസ് പാർട്ടി ജാഗ്രതയോടെ പ്രവർത്തിക്കുമെന്ന് ഡി സി.സി ജനറൽ ക്രട്ടറി പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് വിൽസൺ തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു. ജയിംസ് കീക്കരിക്കാട്ട്, മാത്യു തോമസ് ,ലിബു മാത്യു,ബേബി മൈലപ്രാ, സിബി ജേക്കബ്, ബിന്ദു ബിനു, ബിജു സാമുവൽ, ജോർജ് യോഹന്നാൻ, ജേക്കബ് വർഗസ് , ഓമന വർഗീസ്. അനിതാ മാത്യു, ജസ്സി വർഗീസ്, ശോശാമ്മ ജോൺസൺ, ആകാശ് വർഗീസ് മാത്യു, മഞ്ജു സന്തോഷ്, ജിനു ജോൺ, സജി ചിറക്കടവിൽ, സി. എ തോമസ്സ്,സാംകുട്ടി . പി.സാം, ബിജു കോശി,പ്രിൻസ് പായിക്കാട്ട്, ജിനു ജോൺ,ഏബ്രാഹാം മാത്യു, ഷാജി പേരിശ്ശേരിൽ, ജേക്കബ് കൈപ്പശ്ശേരിൽ, കെ.കെപ്രസാദ്, രാജേഷ് ആർ. വി. പ്രേം, ജോൺസൺ പി.എ , സി.ഡി വർഗീസ്, എന്നിവർ പ്രസംഗിച്ചു.