രാജ്യത്തിന്റെ സ്വാതന്ത്ര്യം കോൺഗ്രസിന്റെ ത്യാഗോജ്ജ്വല പോരാട്ട ഫലം ; സാമുവൽ കിഴക്കുപുറം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഇൻഡ്യാ രാജ്യത്തിന്റെ ഇന്നത്തെ സ്വാതന്ത്ര്യം സാമ്പ്രാജ്യത്വ ശക്തിക്കെതിരെ ഇൻഡ്യൻ നാഷണൽ കോൺഗ്രസും അതിന്റെ നേതാക്കളും രക്തം ചിന്തിയും ജീവൻ നല്കിയും ദീർഘനാൾ നടത്തിയ സമാനതകളില്ലാത്ത ത്യാഗോജ്ജ്വലമായ പോരാട്ടത്തിന്റെ ഫലമാണെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈലപ്രായിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യാനന്തര ഇൻഡ്യ കൈവരിച്ച സമസ്ത നേട്ടങ്ങളും കോൺഗ്രസ് ഭരണത്തിൽ ഉണ്ടായിട്ടുള്ളതതാണ്. എന്നാൽ മഹാത്മജി ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര സേനാനികളേയും ദേശീയ നേതാക്കളേയും അവർ രാജ്യത്തിന് നല്കിയ വിലപ്പെട്ട സംഭാവനകളേയും തമസ്കരിക്കുവാനും ഇല്ലാതാക്കുവാനുമാണ് ഇപ്പോഴുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് സാമുവൽ കിഴക്കുപുറം പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യ, മതേതര മൂല്യങ്ങൾ നഷ്ട്ടപ്പെടുത്തി വർഗീയ ഫാസിസ്റ്റ് അജണ്ഡ നടപ്പാക്കുവാനുള്ള ശ്രമങ്ങൾക്കെതിരെ കോൺഗ്രസ് പാർട്ടി ജാഗ്രതയോടെ പ്രവർത്തിക്കുമെന്ന് ഡി സി.സി ജനറൽ ക്രട്ടറി പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് വിൽസൺ തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു. ജയിംസ് കീക്കരിക്കാട്ട്, മാത്യു തോമസ് ,ലിബു മാത്യു,ബേബി മൈലപ്രാ, സിബി ജേക്കബ്, ബിന്ദു ബിനു, ബിജു സാമുവൽ, ജോർജ് യോഹന്നാൻ, ജേക്കബ് വർഗസ് , ഓമന വർഗീസ്. അനിതാ മാത്യു, ജസ്സി വർഗീസ്, ശോശാമ്മ ജോൺസൺ, ആകാശ് വർഗീസ് മാത്യു, മഞ്ജു സന്തോഷ്, ജിനു ജോൺ, സജി ചിറക്കടവിൽ, സി. എ തോമസ്സ്,സാംകുട്ടി . പി.സാം, ബിജു കോശി,പ്രിൻസ് പായിക്കാട്ട്, ജിനു ജോൺ,ഏബ്രാഹാം മാത്യു, ഷാജി പേരിശ്ശേരിൽ, ജേക്കബ് കൈപ്പശ്ശേരിൽ, കെ.കെപ്രസാദ്, രാജേഷ് ആർ. വി. പ്രേം, ജോൺസൺ പി.എ , സി.ഡി വർഗീസ്, എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...