സർവീസിനിടെ കെഎസ്ആർടിസി ബസിന്‍റെ മുന്നിലെ ടയർ ഊരിപ്പോയി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സർവീസിനിടെ കെഎസ്ആർടിസി ബസിന്‍റെ മുന്നിലെ ടയർ ഊരിപ്പോയി. ടയർ ഊരിപ്പോയതോടെ വാഹനം നിയന്ത്രണം വിട്ട് കുറച്ച് ദൂരം നിരങ്ങിയെങ്കിലും ബസ് നിന്നതിനാൽ വൻ അപകടം ഒഴിവായി. ശനിയാഴ്ച പുലർച്ചെ അഞ്ചര മണിയോടെ പിറവം ഗാരേജിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട ബസിന്‍റെ ടയറാണ് ഊരിപ്പോയത്. ബസ് മുളന്തുരുത്തി കാരിക്കോട് വളവിലെത്തിയപ്പോഴാണ് മുന്നിലെ ഇടത് ടയർ ഊരി തെറിച്ച് പോയത്. ഈ സമയം ബസിൽ മുപ്പതിൽ അധികം യാത്രക്കാർ ഉണ്ടായിരുന്നു. എതിർ വശത്ത് നിന്നോ പിന്നിൽ നിന്നോ മറ്റ് വാഹനങ്ങളൊന്നും ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ടയർ ഊരിപ്പോയതിനെ തുടർന്ന് ബസ് തനിയെ നിരങ്ങി നിൽക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരെ കൂത്താട്ടുകുളം ഭാഗത്ത് നിന്നുമെത്തിയ മറ്റൊരു ബസിൽ മാറ്റിക്കയറ്റി. ഗാരേജിൽ നിന്നുമെത്തിയ മെക്കാനിക്കുകൾ ടയർ വീണ്ടും ഘടിപ്പിച്ച് ബസ് പിറവത്തേക്ക് മാറ്റി. കൂത്താട്ടുകുളത്തും പിറവത്തും ഗാരേജുകളും പരിശോധനാ സൗകര്യങ്ങളും ഉണ്ടായിരിക്കെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഏറെ ആശങ്കാജനകമാണെന്ന് യാത്രക്കാർ ചൂണ്ടിക്കാണിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും....

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...