അക്രമി സംഘം വീട്ടില്‍ കയറി യുവാവിനെ ക്രൂരമായി ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: അക്രമി സംഘം വീട്ടില്‍ കയറി യുവാവിനെ ക്രൂരമായി ആക്രമിച്ചു. മുക്കം തോട്ടത്തിന്‍കടവ് കല്‍പുഴായില്‍ പുല്‍പറമ്പില്‍ പ്രജീഷിനെയാണ് വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരുസംഘം ആളുകള്‍ അതി ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാള്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അബോധാവസ്ഥയില്‍ തന്നെ തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ രാത്രി 10.15 ഓടെയാണ് ആക്രമണമുണ്ടായത്. പ്രജീഷ് വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് പ്രജീഷിനെ കണ്ടത്. അപ്പോഴേക്കും അക്രമികള്‍ എത്തിയ വാഹനത്തില്‍ കയറി കടന്നുകളഞ്ഞിരുന്നു. തലക്കും മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും ക്രൂരമായ മര്‍ദ്ദനം ഏറ്റിട്ടുണ്ട്. ഇയാളെ ആദ്യം മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സുഹൃത്തിന്റെ ഭാര്യയുടെ ബന്ധുക്കള്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ മുക്കം പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...