70 ലിറ്റർ വ്യാജ മദ്യം, 7500 ലധികം കുപ്പി ; വീട് വ്യാജ മദ്യ നിർമാണ യൂണിറ്റാക്കി സംഘം – അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

കഞ്ഞിക്കുഴി: ഇടുക്കി കഞ്ഞിക്കുഴിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വ്യാജ മദ്യ നിർമാണ യൂണിറ്റ് കണ്ടെത്തി. ഇവിടെ നിന്നും 70 ലിറ്റർ വ്യാജ മദ്യവും മദ്യം നിറക്കാൻ കൊണ്ടു വന്ന 7500 ലധികം കുപ്പികളും പിടികൂടി. കഴിഞ്ഞ ദിവസം പൂപ്പാറയിൽ നിന്നും 35 ലിറ്റർ വ്യാജമദ്യവുമായി പൂപ്പാറ ബെവ്കോ ഔട്ട്ലെറ്റിലെ ജീവനക്കാരനടക്കും നാലു പേരെ ശാന്തൻപാറ പോലീസ് പിടികൂടിയിരുന്നു.

പിടിയിലായവരില്‍ കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി ബിനുവിൻറെ വീട്ടിൽ നിന്നാണ് വ്യാജമദ്യ നിർമ്മാണ യൂണിറ്റ് പിടികൂടിയത്. ബിനുവിൻറെ തള്ളക്കാനത്തുള്ള തറവാട്ട് വീട്ടിലാണ് ഡസ്റ്റിലറി പ്രവർത്തിച്ചിരുന്നത്. പുലർച്ചെ എക്സൈസ് ഇവിടെ നടത്തിയ പരിശോധനയിൽ 35 ലിറ്ററിൻറെ രണ്ടു കന്നാസുകളിലായി സൂക്ഷിച്ചിരുന്ന മദ്യം കണ്ടെത്തി. 150 മില്ലി സ്പിരിറ്റും 100 മില്ലി സ്പിരിറ്റിൽ ചേർക്കാനുള്ള കളറും കണ്ടെടുത്തു.

ഇവിടെ നിന്നും 2940 കുപ്പികളും വ്യാജസ്റ്റിക്കർ പതിച്ച 180 കുപ്പികളും കണ്ടെത്തി. സർക്കാരിൻറെ 760 വ്യാജ ഹോളോ ഗ്രാമുകളും പിടികൂടി. ഇതോടൊപ്പം എക്സൈസ് ഇൻറലിജൻസ് വിഭാഗം ഉച്ചയോടെ ബിനുവിൻറെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 4508 കുപ്പികളും മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന 800 സ്റ്റിക്കറുകളും 12 ഹോളോഗ്രാമുകളും കണ്ടെടുത്തു. ഇയാൾ എവിടെ നിന്നാണ് വ്യാജമദ്യ നി‍ർമ്മാണത്തിനായി സ്പിരിറ്റ് എത്തിച്ചതെന്നും എവിടൊക്കെയാണ് വിൽപ്പന നടത്തിയതെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യക്കച്ചവടത്തിന് കൂട്ടു നിന്നവരെയും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ബിനു മാത്യു ഉൾപ്പെടെയുള്ളവരെ അടുത്ത ദിവസം എക്സൈസ് കസ്റ്റഡിയിൽ വാങ്ങും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രഷ്കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്തതിന് പിന്നാലെ സമരം...

0
കോഴിക്കോട്: താമരശ്ശേരി ഫ്രഷ്കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള മലിനീകരണ...

വിഴിഞ്ഞം തുറമുഖം : വിദേശ നിക്ഷേപാനുമതിക്കായി അദാനി ഗ്രൂപ്പ് സമീപിച്ചിട്ടില്ലെന്ന് കേന്ദ്രം

0
ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരി വിദേശ കമ്പനിക്ക് വിൽക്കുന്നത്...

പോലീസിനെ ഭീഷണിപ്പെടുത്തിയ കേസ് ; അര്‍ജുന്‍ ആയങ്കിയുടെ രണ്ട് കൂട്ടാളികളെ കസ്റ്റഡിയിലെടുത്തു

0
കൊച്ചി: പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ രണ്ട്...

എൽപിഎസ്ടി സമരക്കാരെ കേൾക്കാൻ സർക്കാർ തയ്യാറാകണം എന്ന് ഡി വൈ എഫ് ഐ സംസ്ഥാന...

0
തിരുവനന്തപുരം: എൽപിഎസ്ടി സമരക്കാരെ കേൾക്കാൻ സർക്കാർ തയ്യാറാകണം എന്ന് ഡി വൈ...