കോഴിക്കോട് പോലീസിനു നേരെ വടിവാൾ വീശിയ ഗുണ്ടാസംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് പോലീസിനു നേരെ വടിവാൾ വീശിയ ഗുണ്ടാസംഘം പിടിയിൽ. ആറംഗ സംഘമാണ് പൊലീസിനെ ആക്രമിച്ചത്. നാലു പേരെ കസ്റ്റഡിയിലെടുത്തു. മറ്റു പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ രാത്രി നഗരത്തിൽ അഴിഞ്ഞാടി വടിവാൾ വീശി പോലീസിനെയും പൊതുജനത്തെയും മണിക്കൂേറാളം മുൻ മുനയിൽ നിർത്തിയ ഗുണ്ടാസംഘത്തെയാണ് കസബ പോലീസ് പിടികൂടിയത്. രണ്ടു സംഘങ്ങളായി തിരിഞ്ഞ് നഗരത്തിൽ ഒരേ സമയം പല സ്ഥലങ്ങളിൽ ഭീതി സൃഷ്ടിച്ച് അക്രമം നടത്തി കവർച്ച ചെയ്യുന്നതാണ് ആറംഗ സംഘത്തിന്റെ രീതി.

വെള്ളിയാഴ്ച രാത്രി ഒമ്പതു മണിക്ക് കാൽ നട യാത്രക്കാരൻ്റെ മൊബൈൽ ഫോണും പേഴ്സും മോഷ്ടിച്ചതിനു ശേഷം ബാറിൽ നിന്നും ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയുടെ സ്വർണ മാല കത്തി വീശി പിടിച്ചു പറിക്കുകയും ചെയ്തു. തുടർന്ന് മാവൂർ റോട്ടിൽ സമാനമായ രീതിയിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിൽ സ്ഥലത്തെത്തിയ പോലീസ് വാഹനത്തിനു നേരെയും വടി വാൾ വീശുകയായിരുന്നു. തുടർന്ന് ബലപ്രയോഗത്തിലൂടെ പോലീസ് ഇവരെ പിടികൂടി. ആറംഗ സംഘത്തിലെ നാലു പേരാണ് പിടിയിലായത്. മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...