പെൺകുട്ടിയെ മദ്രസാ അധ്യാപകൻ ക്ലാസ് മുറിയിൽ വെച്ച് പീഡിപ്പിച്ചു ; പ്രതിയ്ക്ക് 16 വർഷം കഠിന തടവ്

For full experience, Download our mobile application:
Get it on Google Play

കാട്ടാക്കട : പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയായ മദ്രസാധ്യാപകന് വിവിധ വകുപ്പുകളിൽ ആയി 16 വർഷം കഠിന തടവും 60,000 പിഴയും വിധിച്ചു. നെടുമങ്ങാട് താലൂക്കിലെ കരകുളം ചെക്കക്കോണം, അഴിക്കോട്, മലയത്ത് പണയിൽ സജീന മൻസിൽ മുഹമ്മദ് തൗഫീഖ് (27) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി കോടതി ജഡ്ജി എസ് രമേഷ് കുമാർ വിധിച്ചത്. പിഴ തുകയിൽ നിന്നും 50,000 രൂപ അതിജീവിതയ്ക്കും നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ 9 മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണമെന്ന് വിധി ന്യായത്തിൽ പറയുന്നു. 2019 ലാണ് കേസ് ആസ്പദമായ സംഭവം. സമീപത്തുള്ള അറബിക് സ്കൂളിൽ അറബി പഠനത്തിനായി എത്തിയ എട്ടു വയസുകാരിയെ ക്ലാസിനകത്തു വച്ച് പ്രതി മറ്റാരും കാണാതെ പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്ത് പറയരുതെന്നും പുറത്ത് പറഞ്ഞാൽ അതിജീവിതയുടെ അമ്മയോട് വിവരങ്ങൾ പറയുമെന്നും പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.

പേടി കാരണം കുട്ടി ആരോടും പറഞ്ഞില്ല. പലതവണകളിൽ പ്രതി ഉപദ്രവിച്ചതായും കുട്ടി കോടതിയിൽ മൊഴി നൽകി. മകളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ മാതാവ് ബന്ധുവിനോട് വിളിച്ച് പ്രതിയെ കുറിച്ച് വിവരം തിരക്കി. അപ്പോഴാണ് കുട്ടി മാതാവിനോട് വിവരങ്ങളെല്ലാം പറയുന്നത്. തുടർന്ന് വിളപ്പിശാല പോലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ആയിരുന്നു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കൂട്ടാൻ അഡ്വ. ഡി.ആർ പ്രമോദ് കോടതിയിൽ ഹാജരായി. അന്നത്തെ വിളപ്പിൽശാല സബ് ഇൻസ്പെക്ടർ ആയിരുന്ന ഷിബു.വി ആണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...