വാഷിങ്ടണ്‍ : വാഷിങ്ടണ്‍ ഡി.സിയില്‍ ആദ്യ ഡോസ് വാക്സിന് സ്വീകരിക്കുന്ന കൗമാരക്കാര്‍ക്ക് മേയര്‍ മ്യൂരിയല്‍ ബൗസര്‍ പ്രഖ്യാപിച്ചത് വിലകൂടിയ സമ്മാനമാണ്. ആദ്യ ഡോസ് വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് ഒരു ആപ്പിള്‍ എയര്‍പോഡ് സൗജന്യം. കൂടാതെ അവര്‍ ഭാഗ്യമുണ്ടെങ്കില്‍ 25,000 ഡോളറിന്റെ സ്കോളര്‍ഷിപ്പോ അല്ലെങ്കില്‍ ഐപാഡോ നല്‍കുമെന്ന് മേയര്‍ മ്യൂരിയല്‍ ബൗസര്‍ പ്രഖ്യാപിച്ചതായി ‘ഹില്‍’ റിപ്പോര്‍ട്ട് ചെയ്തു.
‘ഇന്ന് രാവിലെ പത്തുമുതല്‍, ഡി.സി കൗമാരക്കാര്‍ (12-17) ബ്രൂക്ക്ലാന്‍ഡ് എം.എസ്, സോസ എം.എസ്, േജാണ്‍സണ്‍ എം.എസ് എന്നിവിടങ്ങളില്‍നിന്ന് ആദ്യ ഡോസ് വാക്സിന് സ്വീകരിക്കുകയാണെങ്കില്‍ എയര്‍പോഡ് ലഭിക്കുന്നത്. കോവിഡ് വ്യാപനവും, മരണനിരക്കും കുറക്കാൻ വേണ്ടിയും, പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വാക്സിന് സ്വീകരിക്കാന്‍ മടികാണിക്കുന്ന ആളുകളെ വാക്‌സിൻ കുത്തിവെപ്പിക്കാനുമാണ് ഇത്തരത്തിലുള്ള ഓഫറുകൾ നൽകാൻ കാരണം.