സംസ്ഥാനത്തെ എം എൽ എ മാരുടേയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ എം എൽ എ മാരുടേയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ യൂ-ടേൺ എടുത്തു. നടക്കാനിരിക്കുന്ന തദേശ തിരഞ്ഞെടുപ്പും ആറുമാസത്തിനുള്ളിൽ നിയമസഭ തിരഞ്ഞെടുപ്പും വരുമെന്നതിനാലാണ് ശമ്പള വർധന നീക്കം മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കിക്കിയത്. മറ്റു സംസ്ഥാനങ്ങളിലെ എം എൽ എ മാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ കുറവാണ് എന്നായിരുന്നു വർധനയ്ക്കായി ശുപാർശ ചെയ്ത സമിതിയുടെ കണ്ടെത്തൽ. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ തമിഴ്‌നാട്ടിൽ എം എൽ എമാരുടെ ശമ്പളം 2018ൽ നേരെ ഇരട്ടിയാക്കിയിരുന്നു. 55000 രൂപയായിരുന്നു മാസവേതനം. ഇത് 105000 രൂപയാക്കിയാണ് വർധിപ്പിച്ചിരുന്നത്.

തെലങ്കാനയിലാണ് എം എൽ എമാർക്ക് ഏറ്റവും ഉയർന്ന ശമ്പളം നൽകുന്നത്. 250,000 രൂപയാണ് പ്രതിമാസ ശമ്പളം. ഏറ്റവും കുറഞ്ഞ ശമ്പളം ത്രിപുരയിലും മേഘാലയിലുമാണ്. 20,000 രൂപ മാത്രമാണ് ഈ സംസ്ഥാനങ്ങളിൽ എം എൽ എമാരുടെ ശമ്പളം. ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 2,10,00 രൂപയും, ബിഹാറിൽ 1,65,000 , മഹാരാഷ്ട്ര 1,60,000 രൂപയുമാണ് ലഭിക്കുന്നത്. അടിസ്ഥാന ശമ്പളത്തിന് പുറമേ യാത്രാ അലവൻസുകൾ, വീട്ടുവാടക, ഫോൺ അലവൻസുകൾ വേറേയും ലഭിക്കും. 2020 ലെ കണക്കുകൾ പ്രകാരം ഒരു എം എൽ എയ്ക്ക് ശരാശരി ഒരു മാസം ഒരു ലക്ഷത്തിൽ കൂടുതൽ ഇപ്പോൾ തന്നെ ലഭിക്കുന്നുണ്ട്.

നിയോജകമണ്ഡലം അലവൻസ്, കണ്ടിജൻസി അലവൻസ്, സെക്രട്ടറിയേറ്റ് അലവൻസ് തുടങ്ങിയവയും ലഭിക്കുന്നുണ്ട്. ഇത് കൂടാതെ മെഡിക്കൽ അലവൻസ്, വിമാന യാത്രയുണ്ടെങ്കിൽ നാലിലൊന്നും തമിഴ് നാട്ടിൽ നിലവിൽ എം എൽ എമാർക്ക് ലഭിക്കുന്നത് 113000 രൂപയാണ്. ഈ പരിഗണനവെച്ചാണ് കേരളത്തിലെ എം എൽ എമാരുടെ ശമ്പളം വർധിപ്പിക്കാൻ ശുപാർശ ചെയ്തത്. തത്വത്തിൽ എല്ലാവരും അംഗീകരിച്ചതോടെ തീരുമാനം നടപ്പാക്കാനുള്ള നീക്കങ്ങൾ നടക്കവേയാണ് മുഖ്യമന്ത്രി ഇടപെട്ട് ശമ്പളം വർധനയ്ക്ക് തടയിട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...