ജൽജീവൻ പദ്ധതി ട്രീറ്റ്മെൻറ് പ്ലാന്റിന് എംഎൽഎ ഫണ്ടിൽ നിന്നും സ്ഥലം വാങ്ങുന്നതിനായി സർക്കാർ പ്രത്യേകാനുമതി നൽകി

For full experience, Download our mobile application:
Get it on Google Play

റാന്നി: ജൽജീവൻ പദ്ധതി ട്രീറ്റ്മെൻറ് പ്ലാന്റിന് എംഎൽഎ ഫണ്ടിൽ നിന്നും സ്ഥലം വാങ്ങുന്നതിനായി പണം ചെലവഴിക്കുന്നതിന് സർക്കാർ പ്രത്യേകാനുമതി നൽകി. ചെറുകോൽ – നാരങ്ങാനം – റാന്നി കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റിന് സ്ഥലം വാങ്ങുന്നതിനാണ് എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അനുവദിച്ചത്. ഇതിന് പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ സർക്കാരിനെ കത്ത് നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് പ്രത്യേക അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ചെറുകോൽ, നാരങ്ങാനം പഞ്ചായത്തുകൾ പൂർണമായും റാന്നി പഞ്ചായത്തിന്റെ 12, 13 വാർഡുകളിലും കുടിവെള്ളം എത്തിക്കുന്ന സമഗ്ര പദ്ധതിയാണ് ചെറുകോൽ -നാരങ്ങാനം – റാന്നി കുടിവെള്ള പദ്ധതിയുടെ നടത്തിപ്പിനായി 68 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

പമ്പാനദിയുടെ കരയിലുള്ള പുതമൺ പമ്പ് ഹൗസിൽ നിന്നും വെള്ളം പമ്പ് ചെയ്തു ട്രീറ്റ്മെൻറ് പ്ലാന്റിൽ എത്തിച്ച് ശുദ്ധമായ കുടിവെള്ളം ജനങ്ങളിൽ എത്തിക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഗ്രാമോദ്ധാരണത്തിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലമാണ് നേരത്തെ ട്രീറ്റ്മെൻറ് പ്ലാന്റിനായി ഉദ്ദേശിച്ചിരുന്നത്. എന്നാൽ സ്ഥലം വിട്ട് ലഭിക്കുന്നതിന് നേരിടുന്ന നിയമ തടസ്സങ്ങൾ പദ്ധതിയുടെ നിർമ്മാണത്തിനെ തന്നെ ബാധിക്കും എന്ന ഘട്ടത്തിൽ എത്തിയപ്പോഴാണ് സ്ഥലത്തിനായി സ്വകാര്യ വ്യക്തിയെ സമീപിച്ചതും അദ്ദേഹം സമ്മതം അറിയിച്ചതും. സ്ഥലത്തിനാവശ്യമായ 35 ലക്ഷം രൂപയിൽ 25 ലക്ഷം രൂപയാണ് എംഎൽഎ ഫണ്ടിൽ നിന്ന് നൽകുക. ബാക്കി 10 ലക്ഷം രൂപ ചെറുകോൽ, നാരങ്ങാനം പഞ്ചായത്തുകൾ നൽകും .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം ; 11 , 12 തീയതികളിലായി എട്ട് ജില്ലകളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും...

ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ മനുഷ്യത്വ രഹിതമായി പെരുമാറിയ അധ്യാപികയ്ക്ക് നേരെ...

0
കുന്നോത്ത്: സോഡിയം കുറഞ്ഞ് ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ...

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...

ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

0
പാലക്കാട്: ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പതിനേഴാം നിലയിൽ...