എംസി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സുപ്രധാന നീക്കവുമായി സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എംസി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സുപ്രധാന നീക്കവുമായി സർക്കാർ. രാവിലെയും വൈകുന്നേരവും തിരക്കുമൂലം യാത്രക്കാർ ഏറെ ദുരിതം സഹിക്കുന്ന തിരുവനന്തപുരം വെഞ്ഞാറമൂട്‌ ജംഗ്‌ഷനിൽ പുതിയ ഫ്ലൈഓവർ നിർമിക്കാനുള്ള ടെണ്ടറിന്‌ സംസ്ഥാന ധന വകുപ്പ്‌ അനുമതി നൽകി. 28 കോടി രൂപയുടെ ടെണ്ടറിന്‌ അംഗീകാരത്തിനുള്ള അനുമതി നൽകിയതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ തിങ്കളാഴ്ച അറിയിച്ചു. പത്തര മീറ്റർ വീതിയിലായിരിക്കും വെഞ്ഞാറമൂട് വരാൻ പോകുന്ന പുതിയ ഫ്ലൈ ഓവർ. ഇതിന് പുറമെ അഞ്ചര മീറ്റർ വീതിയിലുള്ള സർവീസ്‌ റോഡും ഉണ്ടാവും. ഒന്നര മീറ്റർ വീതിയിൽ ഇരുഭാഗത്തും നടപ്പാതയും അടങ്ങിയതാണ്‌ പദ്ധതി. നിലവിൽ എം.സി റോഡിലെ വാഹന ഗതാഗതത്തിന് പ്രധാന തടസമാണ്‌ വെഞ്ഞാറമൂട്ടിലെ വാഹനക്കുരുക്ക്‌. രാവിലെയും വൈകുന്നേരവും വാഹനങ്ങളുടെ നീണ്ട നിര ഇവിടെ രൂപപ്പെടാറുണ്ട്. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങൾക്ക് മുമ്പുള്ള ദിവസങ്ങളിലും അതുപോലെ തിങ്കളാഴ്ചകളിലുമെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാവും. ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമായാണ്‌ നിർദ്ദിഷ്ട ഫ്ലൈഓവർ നിർമ്മാണം അടിയന്തിരമായി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനായി ആൻഡ്രോയിഡ് ഉപകരണം ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ചാണകം

0
ഗ്രേറ്റർ നോയിഡ : ഉത്തർപ്രദേശിൽ ഗ്രേറ്റർ നോയിഡ സ്വദേശിയായ യുവാവ് ഓൺലൈനായി...

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473...

0
ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്...

ഇന്ത്യൻ ടീമിനൊപ്പം ചാറ്റ് ജിപിടിയും, മൂന്ന് ബ്രാൻഡുകളുമായി 130 കോടി രൂപയുടെ കരാരിൽ ഒപ്പിട്ട്...

0
മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ടൈറ്റിൽ സ്‌പോൺസറെ കണ്ടെത്താനാവാതെ കുഴങ്ങുകയാണ്...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ തന്റെ നിലപാടിൽ നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ തന്റെ നിലപാടിൽ നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വി...