തിരുവനന്തപുരം : ഗവർണറുടെ നടപടികൾക്കെതിരെ പ്രതിഷേധവുമായി പോവുമ്പോൾ വിലക്കയറ്റം അടക്കം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി വിഷയങ്ങൾ വിസ്മൃതിയിലാവുന്നു. മുൻ സർക്കാരിലെ രണ്ട് മന്ത്രിമാരും മുൻ സ്പീക്കറും ലൈംഗികാരോപണം നേരിടുന്ന അസാധാരണ സാഹചര്യത്തെയും മറികടക്കാൻ ഗവർണറുടെ വിവാദം കൊണ്ട് സർക്കാരിന് കഴിയുന്നു.
മൂന്നു മാസത്തിനിടെ അരിവില 50 ശതമാനത്തിലേറെ വർദ്ധിച്ചിരിക്കുകയാണ്. പച്ചക്കറി വില റോക്കറ്റ് പോലെ കുതിക്കുന്നു. ചെറിയ ഉള്ളിക്ക് ഒരു കിലോയ്ക്ക് 110 രൂപയായിട്ടുണ്ട്. പച്ചക്കറി വിലയും പിടിവിട്ട് കുതിക്കുകയാണ്. നിർമ്മാണ സാമഗ്രികളുടെ വിലയും റോക്കറ്റുപോലെ. അതിനിടെ അനുദിനം വർദ്ധിക്കുന്ന കൊലപാതകങ്ങൾ, ജനങ്ങളുടെ മേൽ കുതിരകയറുന്ന പോലീസിന്‍റെ കാടത്തം എന്നിങ്ങനെ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളെയെല്ലാം അവഗണിച്ച് വിവാദങ്ങൾക്ക് പിന്നാലെയാണ് ഭരണാധികാരികൾ.