നോർക്ക റൂട്ട്സും ബാങ്കുകളും ഒത്തുകളിക്കുന്നു – പ്രവാസികളുടെ പുനരധിവാസം സർക്കാർ ഉറപ്പുവരുത്തണം : പ്രവാസി ഫെഡറേഷന്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസം സർക്കാർ ഉറപ്പുവരുത്തണമെന്ന് പ്രവാസി ഫെഡറേഷൻ കോന്നി മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. പ്രവാസികളുടെ സംരക്ഷണത്തിന് നോർക്കയുടെ പുനരധിവാസ പദ്ധതി പ്രകാരം വ്യവസായങ്ങളോ ബിസിനസോ തുടങ്ങുവാൻ വേണ്ടി സബ്സിഡിയോടുകൂടി നൽകപ്പെടുന്ന സാമ്പത്തിക സഹായം ബാങ്കുകൾ അട്ടിമറിക്കുന്നു. സ്വയം തൊഴിലോ ബിസിനസോ തുടങ്ങുവാൻ വേണ്ടി ലോൺ നൽകേണ്ടത് ബാങ്കുകളാണ്. ഇതിനുവേണ്ടി നോർക്കയിൽ അപേക്ഷ നൽകുമ്പോൾ ഒരു ശുപാർശ കത്ത് മാത്രമാണ് ബാങ്കുകൾക്ക് അയക്കുന്നത്. മറ്റൊരു തരത്തിലുമുള്ള ഇടപെടലും നോർക്ക റൂട്ട്സ് നടത്തുന്നില്ല. അതിനാല്‍  നിരവധി പ്രവാസികൾക്ക് കിട്ടേണ്ട സാമ്പത്തിക സഹായം ബാങ്കുകൾ നിഷേധികക്കുകയാണ്.

നോർക്ക റൂട്ട്സിന്റെ ശക്തമായ ഇടപെടൽ ഉണ്ടെങ്കിൽ മാത്രമേ ഇതിന് പരിഹാരം ഉണ്ടാവുകയുള്ളൂ. തുടർന്നും ഇത്തരത്തിലുള്ള സമീപനമാണ് നോർക്ക റൂട്ട്സും ബാങ്കുകളും സ്വീകരിക്കുന്നതെങ്കില്‍ ഇതിനെതിരെ ശക്തമായ സമരപരിപാടികൾ സ്വീകരിക്കുമെന്ന് പ്രവാസി ഫെഡറേഷൻ കോന്നി മണ്ഡലം കമ്മിറ്റി അറിയിച്ചു. സി.പി.ഐ. കോന്നി മണ്ഡലം സെക്രട്ടറി എ.ദീപകുമാർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. അയ്യൂബ് ഖാൻ അധ്യക്ഷത വഹിച്ചു. പ്രവാസി ഫെഡറേഷൻ ജില്ലാ സെക്രട്ടറി സുനിൽ ഖാൻ മുഖ്യ പ്രഭാഷണം നടത്തി, ഡോ.എം.രാജൻ, സജി അട്ടച്ചാക്കൽ, തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി മാത്യൂസ് സ്കറിയ (പ്രസിഡണ്ട്), അയ്യൂബ് ഖാൻ (സെക്രട്ടറി) എന്നിവരടങ്ങുന്ന ഏഴംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആഗോള വിപണിക്ക് ഭീഷണിയായി ഇറാൻ്റെ ഇടപെടലുകൾ; ഹൂതി വിമതർക്കുള്ള പിന്തുണ പിൻവലിക്കണമെന്ന് ജി-7 രാജ്യങ്ങൾ

0
ന്യൂയോര്‍ക്ക്: യമനിലെ ഹൂതി വിമതര്‍ക്കുള്ള സൈനിക സഹായം ഇറാന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്...

റാന്നിയില്‍ വിദ്യാര്‍ഥിനി പമ്പാ നദിയിലേക്ക് ചാടി : രക്ഷകരായി യുവാക്കള്‍

0
റാന്നി : റാന്നി വലിയ പാലത്തിൽനിന്ന് പമ്പയാറ്റിലേക്ക് ചാടിയ സ്‌കൂൾ വിദ്യാർത്ഥിനിക്ക്...

യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറിയെ സ്വന്തം ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കാസർകോട്: യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറിയെ സ്വന്തം ഓഫീസിൻ്റെ...

യുവാക്കളെ പോലീസ് ജീപ്പിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പോലീസുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് പരിക്കേറ്റ യുവാവിന്‍റെ...

0
പുതുക്കാട്: തൃശൂർ പുതുക്കാട് യുവാക്കളെ പോലീസ് ജീപ്പിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍...