തിരുവനന്തപുരം : വിദ്യാലയങ്ങളില്‍നിന്നുള്ള വിനോദ യാത്ര രാത്രിയില്‍ പോകുന്നത് വിലക്കിയുള്ള ഉത്തരവ് മാറ്റിമറിച്ചത് സര്‍ക്കാരെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. 2007-ല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ രാത്രി യാത്ര വിലക്കിയിരുന്നതാണ്. രാത്രി ഒമ്പത് മണിക്ക് ശേഷവും രാവിലെ ആറ് മണിക്ക് മുമ്പുമുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കണമെന്നായിരുന്നു നിര്‍ദേശത്തില്‍ ഉള്ളത്.
2013-ല്‍ ഇറക്കിയ സര്‍ക്കുലറില്‍ ഈ നിര്‍ദേശം ഒഴിവാക്കിയെന്നാണ് രേഖകളില്‍ വ്യക്തമാകുന്നത്. രാത്രിയാത്ര വേണ്ടന്നത് ഉള്‍പ്പെടെ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് 16 മാര്‍ഗനിര്‍ദേശങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയായിരുന്നു 2007-ലെ ഉത്തരവില്‍. എന്നാല്‍ 2013-ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ രാത്രിയാത്രാ നിരോധന നിര്‍ദേശം ഒഴിവാക്കുകയായിരുന്നു.