രാജരാജചോളൻ ഹിന്ദു രാജാവല്ല ; വെട്രിമാരന്‍റെ പ്രസ്താവനയെ പിന്തുണച്ച് കമൽഹാസൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : രാജരാജചോളൻ ഹിന്ദു രാജാവല്ലെന്ന സംവിധായകൻ വെട്രിമാരന്‍റെ പ്രസ്താവനയെ പിന്തുണച്ച് കമൽഹാസൻ രംഗത്ത്. മണിരത്‌നത്തിന്‍റെ ‘പൊന്നിയിൻ ശെൽവൻ’ സിനിമയിൽ രാജരാജചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചത് വെട്രിമാരൻ വിമർശിച്ചിരുന്നു. എച്ച്. രാജ ഉൾപ്പെടെ ബിജെപി-സംഘ്പരിവാർ നേതാക്കൾ വെട്രിമാരനെ ഇതിനെതിരെ രൂക്ഷമായി വിമർശിച്ചു.

തിരുവള്ളുവരെ കാവി പുതപ്പിച്ചും രാജരാജചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചും നമ്മുടെ പല വ്യക്തിത്വങ്ങളെയും മായ്ക്കപ്പെടുകയാണെന്നും തമിഴ് ചരിത്രത്തിലെ സ്വത്വങ്ങൾ സംരക്ഷിക്കപ്പെടണമെന്നും വെട്രിമാരൻ അഭിപ്രായപ്പെട്ടു. രാജരാജ ചോളന്‍റെ  കാലത്ത് ഹിന്ദുമതം എന്നൊരു പേരില്ലായിരുന്നുവെന്നും ഹിന്ദു എന്ന പദം ആദ്യമായി ഉപയോഗിച്ചത് ബ്രിട്ടീഷുകാരാണെന്നും കമൽഹാസൻ അഭിപ്രായപ്പെട്ടു. ചരിത്രത്തെ പെരുപ്പിച്ചുകാണിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യരുത്. സിനിമയിലേക്ക് ഭാഷാപരമായ പ്രശ്‌നങ്ങൾ വലിച്ചിഴക്കരുതെന്നാണ് തന്‍റെ നിലപാടെന്നും കമൽഹാസൻ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിലെ കള്ളവോട്ടും അട്ടിമറിയും ; അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ച് ആഭ്യന്തര വകുപ്പ്

0
കോഴിക്കോട് : ചേവായൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും...

വള്ളിക്കോട് എക്സൈസ് പരിശോധന : കോട ശേഖരം പിടികൂടി

0
കോന്നി : ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ കോട...

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...