വള്ളിക്കോട് എക്സൈസ് പരിശോധന : കോട ശേഖരം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി : ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ കോട ശേഖരം പിടികൂടി. ഓണക്കാലത്ത് ചാരായ നിർമ്മാണത്തിന് തയ്യാറാക്കി വെച്ചിരുന്ന കോടയാണ് കോന്നി റെയ്‌ഞ്ച് എക്സൈസ് പിടികൂടിയത്. വള്ളിക്കോട് ടൗണിന് സമീപം ചെമ്പകത്തോടിന്‍റെ കരയിൽ മണക്കുഴി കുളിക്കടവിന് സമീപത്തെ കുറ്റിക്കാടുകൾക്കിടയിലായാണ് കോട കണ്ടെത്തിയത്. നിരവധി കന്നാസുകളിലായി മുന്നൂറോളം ലിറ്റർ കോടയാണ് സംഘം പിടികൂടിയത്. പ്രതികളെ പിടികൂടിയിട്ടില്ല.

പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എക്സൈസ് അറിയിച്ചു. എക്സൈസ് പ്രിവന്‍റിവ് ഓഫീസർ ഡി.അജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കോട കണ്ടെത്തിയത്. എക്സൈസ് പ്രിവന്‍റിവ് ഓഫീസർമാരായ ആർ.പ്രേം ശ്രീധർ, ഷാജി ജോർജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആസിഫ്‌ സലീം, എ.ഷെഹിൻ എന്നിവർ പങ്കെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി ജില്ലയില്‍ ഊര്‍ജ്ജിതമായ പരിശോധനകള്‍ നടന്നു വരുന്നതായി എക്സൈസ് അധികൃതർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...

പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം ; കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി

0
ന്യൂഡൽഹി : പ‍ാലമെൻ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ...