കീം റിസൾട്ട് അട്ടിമറിച്ചത് സർക്കാർ ; വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിക്കരുതെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സർക്കാരിൻറെ ബുദ്ധിശൂന്യമായ പ്രവർത്തികൾ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കീം റിസൾട്ട് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് റാങ്ക് ലിസ്റ്റ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയ ബുദ്ധിശൂന്യമായ നടപടിയിലൂടെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി സർക്കാർ അവതാളത്തിൽ ആക്കിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനം വഴിമുട്ടിയെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ എങ്ങനെയും തകർക്കുക എന്നത് സർക്കാർ പ്രഖ്യാപിത ലക്ഷ്യമായി എടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തിലെ സർവകലാശാലകളിൽ നടക്കുന്ന സർക്കാർ സ്പോൺസേർഡ് അട്ടിമറിയുടെ തുടർച്ചയാണ് ഇപ്പോൾ കീമിൻറെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ഇത്തരം ബുദ്ധി ശൂന്യമായ നടപടികൾക്ക് നേതൃത്വം കൊടുക്കുന്നവരെ ഈ സിസ്റ്റത്തിൽ നിന്ന് തന്നെ എടുത്ത് പുറത്തു കളയണം. റാങ്ക് പട്ടിക അട്ടിമറിക്കാനായി അവസാന നിമിഷം ഏർപ്പെടുത്തിയ വ്യവസ്ഥകൾ എടുത്തു മാറ്റി പുതുക്കിയ റാങ്ക് ലിസ്റ്റ് കോടതി അനുമതിയോടെ എത്രയും പെട്ടെന്ന് സമർപ്പിക്കണമെന്നും അല്ലാതെ വിദ്യാർഥികളുടെ ഭാവി വെച്ച് കളിക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു

0
ആലപ്പുഴ: പ്രശസ്ത ഛായാഗ്രാഹകന്‍ ടിഎന്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 96 വയസ്സായിരുന്നു....

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

0
ചിറ്റൂർ : മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ....

ചിറയിൻകീഴ് കയ്യാങ്കളി ; കെ പി സി സി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ്

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച്...

ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ...

0
തിരുവനന്തപുരം: ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് കേരള സ്വദേശിയിൽ...