മനുഷ്യ – വന്യജീവി സംഘര്‍ഷം പഠിക്കുവാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധ സംഘത്തെ നിയമിക്കണം ; കോന്നി പ്രകൃതി സംരക്ഷണ സമിതി

For full experience, Download our mobile application:
Get it on Google Play

കോന്നി : മനുഷ്യ വന്യജീവി സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെ സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തി പ്രശ്ന പരിഹാരത്തിന് വിദഗ്ദ്ധരടങ്ങിയ സംഘത്തെ അടിയന്തിരമായി സർക്കാർ നിയമിക്കണമെന്ന് കോന്നി പ്രകൃതിസംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. കൃഷിയിടങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയുന്നതിന് പ്രഥമ പരിഗണന നൽകണം. വന്യമൃഗങ്ങൾക്കാവശ്യമായ തീറ്റ, വെള്ളം, ആവാസസ്ഥലങ്ങൾ, ഇടനാഴികൾ എന്നിവ കാട്ടിനുള്ളിൽ തന്നെ ഉറപ്പുവരുത്തണം.

വനമേഖലയോടു ചേർന്നു ജീവിക്കുന്ന മനുഷ്യരുടെ കിടപ്പാടവും കൃഷിയിടങ്ങളും മറ്റ് ജീവനോപാധികളും സംരക്ഷിച്ചുനിലനിർത്തുന്നതിനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണം. സംഘർഷം രൂക്ഷമായ സ്ഥലങ്ങളിൽ വാച്ച്ടവറുകൾ, ഡ്രോണുകൾ, മറ്റ് ആധുനിക ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. കോന്നിയൂർ ദിനേശൻ, എസ്. കൃഷ്ണകുമാർ, കെ.എസ് ദിലീപൻ, എസ്.അഞ്ജിത, ആര്‍. വിനോദ് കുമാര്‍ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...

നാറാണംമൂഴി ശബരിമല ഇടത്താവളം : നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

0
റാന്നി : ശബരിമല തീർത്ഥാടകരുടെ സൗകര്യങ്ങൾ ലക്ഷ്യമിട്ട് നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പ്രവേശനം എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി അടൂര്‍ സബ് സെന്ററില്‍...