റാന്നി: വന്യമൃഗ ആക്രമണങ്ങളിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. വന്യമൃഗ ശല്യത്തിൽ നിന്നും ജനങ്ങളുടെ സംരക്ഷിക്കണം ആവശ്യപ്പെട്ട് ആന്റോ ആന്റണി എംപി റാന്നി ഇട്ടിയപ്പാറയിൽ നടത്തിയ ഏകദിന ജനകീയ സത്യാഗ്രഹ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനേക്കാൾ പ്രാധാന്യം മൃഗങ്ങൾക്ക് നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
വന്യജീവി ആക്രമണം പതിവായിട്ടും അതിനെ പ്രതിരോധിച്ച് ജനജീവിതം സംരക്ഷിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. കാർഷിക മേഖല തകർന്നു. മലയോര നിവാസികളുടെ ജീവിതം പ്രതിസന്ധിയിലായി. വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യേണ്ട സമയം അതിക്രമിച്ചു. ഇനിയെങ്കിലും സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വന്യമൃഗ ശല്യത്തിൽ നിന്നും മനുഷ്യന് സുരക്ഷ ഉറപ്പാക്കാനുള്ള നിയമ ഭേദഗതി നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചവർക്കും കൃഷി നശിച്ചവർക്കും സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം കെടുക്കുന്ന കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. വന്യമൃഗ ഭീഷണിയിൽ നിന്നും ജനങ്ങളെ രക്ഷിക്കുവാൻ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും വി.ഡി.സതീശൻ പറഞ്ഞു. സമാപന സമ്മേളനത്തിൽ കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ അധ്യക്ഷത വഹിച്ചു.
സത്യാഗ്രഹ സമരത്തിന് ഐക്യധാർഢ്യവുമായി തിയോഡോഷ്യസ് മാർത്തോമ്മ മെത്രപ്പോലിത്താ, ഇവാനിയോസ് കാനനയ മെത്രാപ്പൊലിത്താ, ഇമാം ടി.എ.മുഹമ്മദ്കുട്ടി മൗലവി, സദ്‌സ്വരൂപാനന്ദ സരസ്വതി, സെറാഫിയൻ തിരുമേനി, പി.എൻ.ശശീന്ദ്രൻ, കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി.ജെ.കുര്യൻ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴക്കുളം മധു, ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി സെക്രട്ടറി അഡ്വ. എൻ.ഷൈലാജ്, റിങ്കു ചെറിയാൻ, യുഡിഎഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, നേതാക്കളായ അഡ്വ. ഏബ്രഹാം മാത്യു, അഡ്വ. കെ.ജയവർമ്മ, ടി.കെ.സാജു, അഹമദ് ഷാ, സനോജ് മേമന, സമദ് മേപ്രത്ത്, സതീഷ് പണിക്കർ, ടി.കെ.ജെയിംസ്, അനിതാ അനിൽകുമാർ, ജെസി അലക്‌സ്, വിവിധ സാംസ്‌കാരിക-സാമുദായിക നേതാക്കൾ പ്രസംഗിച്ചു. ജനകീയ സത്യാഗ്രഹ സമരം ഗീവർഗീസ് മാർക്കുറിലോസ് തിരുമേനിയുടെ അധ്യക്ഷതയിൽ ക്കുറിയാക്കോസ് മാർ ക്ലിമിസ് തിരുമേനി ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































