കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗവും ജീവനക്കാരുടെ അവകാശങ്ങളും സർക്കാർ സംരക്ഷിക്കണം ; ദേശീയ അധ്യാപക പരിഷത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ജീവനക്കാരുടെ അവകാശങ്ങൾ സർക്കാർ സംരക്ഷിക്കണം എന്നും ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സെക്രട്ടറി എ അരുൺ കുമാർ ആവശ്യപെട്ടു. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന വിദ്യാഭ്യാസ വകുപ്പിനെതിരെ യും അധ്യാപകരുടെയും ജീവനക്കാരുടെയും അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെയും ദേശീയ അധ്യാപക പരിഷത്ത് തിരുവല്ല ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്.

ഡി.എ കുടിശ്ശിക അനുവദിക്കുക, 2015 ന് ശേഷം നിയമിതരായ മുഴുവൻ അധ്യാപകർക്കും ജോലി സംരക്ഷണം ഉറപ്പ് വരുത്തുക, ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ നിയമനാംഗീകാരം വൈകിപ്പിക്കുന്നത് അവസാനിപ്പിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, കായികാധ്യാപകരുടെയും സ്പെഷലിസ്റ്റ് അധ്യാപകരുടേയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എൻടിയു ധർണ സമരം നടത്തിയത്. ദേശീയ അധ്യാപക പരിഷത്ത് ജില്ലാ പ്രസിഡന്റ്‌ മനോജ് ബി നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പെൻഷനേഴ്സ് സംഘ് ജില്ലാ പ്രസിഡണ്ട് എം. കെ അരവിന്ദൻ, എൻടിയു സംസ്ഥാന സമിതി അംഗം മനോജ്‌. ബി, എന്നിവർ ആശംസകൾ അർപ്പിച്ചു. എൻടിയു ജില്ലാ സെക്രട്ടറി വിഭു നാരായണൻ സ്വാഗതവും ഫെറ്റോ ജില്ലാ പ്രസിഡന്റ് അജി എസ്‌ നായർ നന്ദിയും രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...