സുഗതകുമാരിക്ക് സ്മാരകമെന്ന സർക്കാർ പ്രഖ്യാപനം വെറുംവാക്കായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സുഗതകുമാരിക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിലനിൽക്കെ, തലസ്ഥാനത്ത് കവി താമസിച്ചിരുന്ന വീട് വിറ്റുപോയി. പരിപാലനം അടക്കം വലിയ പ്രതിസന്ധികൾ മുന്നിൽ നിൽക്കെയാണ് ‘വരദ’ എന്ന വീട് വിൽക്കേണ്ടി വന്നതെന്ന് മകൾ ലക്ഷ്മി ദേവി പറഞ്ഞു. വീടില്ലാതായതോടെ സുഗതകുമാരിയുടെ സ്മാരക ശേഷിപ്പുകളും അന്യാധീനപ്പെടുകയാണ്.

എഴുത്ത് ജീവിതവും കവിതാലാപനവും അനീതികളോട് ഉറക്കെയുറക്കെയുള്ള കലഹങ്ങളുമൊക്കെയായി പതിറ്റാണ്ടുകളോളും കവി കഴിഞ്ഞ വീട്. അശരണര്‍ക്കുമുന്നിൽ വാതിലുകൾ മലര്‍ക്കെ തുറന്നിട്ടിരുന്ന വരദയുടെ മുറ്റത്ത് ആൾപ്പെരുമാറ്റം ഇല്ലാതായിട്ട് രണ്ടരക്കൊല്ലമായി. കാലങ്ങളായി കവിയുടെ ഓര്‍മ്മ സമ്പാദ്യങ്ങളെല്ലാം വീടൊടെ കാടുമൂടി. മരണാനന്തരം കേട്ട പ്രഖ്യാപനങ്ങളൊക്കെ വെറും വാക്കുകളായി, സ്മാരകം പണിയുമെന്ന് പറഞ്ഞ സര്‍ക്കാരോ സ്മരണികയിറക്കുമെന്ന് പറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകരോ ആരും പിന്നീടീവഴി വന്നില്ല. ഇഷ്ടമുണ്ടായിട്ടല്ല, സംരക്ഷിക്കാൻ ആളും സാഹചര്യങ്ങളും ഇല്ലാതായതോടെയാണ് വീട് വിൽക്കേണ്ടിവന്നതെന്ന് മകൾ പറഞ്ഞു. വാഹനം വന്നെത്താത്ത വഴിയും പരിപാലന ചെലവും എല്ലാം കാരണമായി.

കിട്ടിയ പുരസ്കാരങ്ങളത്രയുമുണ്ട്, കെട്ടുകണക്കിന് പുസ്തകങ്ങളുണ്ട്, കാര്യപ്പെട്ട രേഖകളും അമൂല്യമായ കത്തുകളും കവിയുടെ കൈപ്പടയുമുണ്ട്. വിൽപ്പന നടന്ന വീട്ടിൽ നിന്നും എല്ലാം എടുത്ത് പെറുക്കി അവിടവിടെയായി കൂട്ടിയിട്ട അവസ്ഥയിലാണിപ്പോൾ. സുഗതകുമാരി, വരദ, നന്ദാവനം, തിരുവനന്തപുരം എന്ന വിലാസം ഇനിയില്ല. ഒരു സ്മാരകം എന്നത് കൊണ്ട് സര്‍ക്കാര് ഉദ്ദേശിക്കുന്നത് എന്തെന്ന് അറിയില്ല, ഓര്‍മ്മകൾ സംരക്ഷിക്കപ്പെടാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അത് ഈ അവസ്ഥയിലല്ലെങ്കിൽ ഇനി എപ്പോൾ എന്നതാണ് ഉയരുന്ന ചോദ്യം.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നിയിൽ എക്സൈസ് ഓഫീസ് പരിസരത്ത് മൂർഖൻ പാമ്പ് ; വനംവകുപ്പ് എത്തിയില്ലെന്ന് ആക്ഷേപം, ഒടുവിൽ...

0
റാന്നി: റാന്നി എക്സൈസ് ഓഫീസ് പരിസരത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ...

ഇൻസ്റ്റഗ്രാമിലെ ബാലലൈംഗിക ചൂഷണ പരസ്യങ്ങൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രം

0
ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ നിയമം...

വർക്കലയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു

0
 തിരുവനന്തപുരം: വർക്കലയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു. നടയറ സ്വദേശി...

അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ...

0
പയ്യന്നൂർ: പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന...