ഗവര്‍ണര്‍ അവതരണാനുമതി നൽകിയില്ല ; കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടനാ ബിൽ നാളെ നിയമസഭയിലെത്തില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവതരണാനുമതി നൽകാത്തതിനാൽ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടനാ ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കില്ല. താൽക്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള ബിൽ നാളേക്ക് ലിസ്ററ് ചെയ്തിരുന്നുവെങ്കിലും ഗവർണറുടെ അനുമതി ലഭിക്കാതിരുന്നതിനാൽ മാറ്റി വെക്കുകയായിരുന്നു. അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുളള ബിൽ പ്രതിപക്ഷത്തെ ഒഴിവാക്കാുള്ള സർക്കാർ ശ്രമമെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുള്ള തിരിച്ചടി.

സംസ്ഥാനത്ത് ഗവർണർ–സർക്കാർ പോര് വീണ്ടും രൂക്ഷമായിരിക്കുകയാണെന്ന് വ്യക്തം. ഗവർണറുടെ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു നാളെ നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാൻ കാലിക്കറ്റ് സർവ്വകലാശാലയിലെ താൽക്കാലിക സിണ്ടിക്കേറ്റ് രൂപീകരണ ബിൽ സർക്കാർ ലിസ്റ്റ് ചെയ്തത്. എന്നാൽ മന്ത്രിമാർ നേരിട്ട് ചെന്ന് കണ്ടിട്ടും ആരിഫ് മുഹമ്മദ് ഖാൻ വഴങ്ങാത്തതോടെയാണ് സർക്കാർ ബിൽ മാറ്റിവെച്ചത്.

അതിനിടെ, തന്നെ മറികടന്ന് മലയാളം സർവ്വകലാശാല വിസി നിയമനത്തിന് ശ്രമിച്ച സർക്കാറിന് രോഷത്തോടെ ഗവര്‍ണര്‍ മറുപടി നൽകി. എന്ത് നിയമത്തിൻറെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കമെന്നാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്കുള്ള മറുപടി. നിയമനത്തിന് അഞ്ചംഗ സെർച്ച് കമ്മീറ്റി രൂപീകരിച്ച് നിയമസഭ പാസാക്കിയ ബില്ലിൽ ഇതുവരെ ഗവർണ്ണർ ഒപ്പിടാത്തതിനാൽ നിയമപ്രാബല്യമില്ലെന്നാണ് രാജ്ഭവൻ നിലപാട്.

നിയമനത്തിനായി സർച്ച് കമ്മിറ്റി ഉണ്ടാക്കിയ ഗവർണർ ഒക്ടോബറിൽ കമ്മിറ്റിയിലേക്കുള്ള സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാതെ സ്വന്തം നിലക്ക് നിയമനവുമായി മുന്നോട്ട് പോകാൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ് നടപടി തുടങ്ങിയതെന്ന് ഫയലുകൾ പുറത്തുവന്നിരുന്നു. മറ്റന്നാൾ വിസിയുടെ കാലാവധി തീരാനിരിക്കെ സർക്കാറിനെ തളളി ഗവർണ്ണർ നിയമനവുമായി മുന്നോട്ട് പോകും. കാലിക്കറ്റിൽ അക്കാദമിക് വിദഗ്ധരെ ചേർത്തുള്ള സിണ്ടിക്കേറ്റിനും ഗവർണ്ണർ നോമിനേറ്റ് ചെയ്യുന്നതോടെ ഭിന്നത കടുക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...