നാദാപുരം കടമേരിയിലെ പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്‍റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പ്രതിയായ ബിരുദ വിദ്യാര്‍ത്ഥിയെ റിമാൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നാദാപുരം കടമേരിയിലെ പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്‍റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പ്രതിയായ ബിരുദ വിദ്യാര്‍ത്ഥിയെ റിമാൻഡ് ചെയ്തു. മുചുകുന്ന് പുളിയഞ്ചേരി സ്വദേശിയായ മുഹമ്മദ് ഇസ്മയിലിനെയാണ് ജയിലില്‍ അടച്ചത്. ഇയാളെ കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയത്. പ്ലസ് ടു വിദ്യാര്‍ത്ഥിയെയും സംഭവത്തില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇയാളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പിലാണ് ഹാജരാക്കുക. ശനിയാഴ്ച നാദാപുരം ആര്‍എസി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ നടക്കുന്നതിനിടയിലാണ് ആള്‍മാറാട്ടം നടന്നത്. ആള്‍മാറാട്ടം നടത്താനെത്തിയ ഇസ്മയിലിനെ കണ്ട് സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ വിവരം പുറത്താവുകയായിരുന്നു. തുടര്‍ന്ന് പ്രധാനാധ്യാപകന്‍ പോലീസില്‍ വിവരം അറിയിക്കുകയും നാദാപുരം പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഹോള്‍ ടിക്കറ്റില്‍ കൃത്രിമം വരുത്തിയാണ് വിദ്യാര്‍ത്ഥി ആള്‍മാറാട്ടത്തിന് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് മുഹമ്മദ് ഇസ്മയിലിനെതിരെ കേസെടുത്തിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...