കോന്നി ഗ്രാമ പഞ്ചായത്തില്‍ ഗ്രാമ ഹരിതം പദ്ധതിയ്ക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ 15ആം വാര്‍ഡായ മഠത്തില്‍ക്കാവ് കേന്ദ്രീകരിച്ച് ഗ്രാമ ഹരിതം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടം എന്ന നിലയിൽ വാർഡിലെ വീടുകളിലേക്ക് കോന്നി ഗ്രാമ പഞ്ചായത്ത് കൃഷി വകുപ്പുമായി ചേർന്ന് വിഷരഹിത പച്ചക്കറി തൈകൾ വിതരണം ചെയ്തു. പച്ചമുളക്, വെണ്ട, പയർ, തക്കാളി, വഴുതന എന്നിവയടങ്ങിയ 4000 വിഷരഹിത പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്. ഫലവൃക്ഷതൈ, തണൽമരങ്ങളുടെ തൈ, ഔഷധ സസ്യങ്ങൾ എന്നിവയും ഘട്ടം ഘട്ടമായി വാർഡിലെ എല്ലാ ഭവനങ്ങളിലും പദ്ധതിയിലൂടെ വിതരണം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം, ഫാദർ ജോൺ മാത്യുവിന് പച്ചക്കറിതൈ കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്.സന്തോഷ് കുമാർ, പി.എസ് ജോൺ, അനിൽ വിളയിൽ, അശ മഞ്ചു, പ്രജിത ബിമൽ, ലത, ഷക്കീന നിസാർ, ഷംല എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...