ചെറായി : ബൈക്കിലെത്തിയ യുവാക്കള്‍ പതിനഞ്ചുകാരന്റെ പക്കല്‍നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു കടന്നു. കഴിഞ്ഞ ദിവസം ചെറായി ബീച്ച് റോഡില്‍ വലിയവീട്ടില്‍ കുന്ന് ക്ഷേത്രത്തിന് സമീപമാണ് സംഭവം. അറുകാട് അര്‍ജുന്‍ സന്തോഷിന്റെ പക്കല്‍ നിന്നാണ് ഫോണ്‍ തട്ടിയത്.
നടന്നു പോയ അര്‍ജുനോട് ആരെയോ വിളിക്കാനാണെന്ന് പറഞ്ഞ് ഫോണ്‍ വാങ്ങുകയും ഉടൻ ബൈക്ക് വിട്ടുപോകുകയുമായിരുന്നു. 19,000 രൂപ വില വരുന്ന ഫോണാണ് നഷ്ടപ്പെട്ടത്. കറുപ്പും നീലയും നിറമുള്ള പള്‍സര്‍ എൻ.എസ് -200 ബൈക്കിലാണ് യുവാക്കള്‍ എത്തിയത്.
മുനമ്പം പോലീസ് കേസെടുത്തു. പരിസരത്തെ സി.സി.ടി.വി ക്യാമറ ദൃശ്യത്തിൽനിന്ന് പ്രതികളെ തിരിച്ചറിഞ്ഞു. ഇരുവരും ഒളിവിലാണ്