കൗണ്‍സില്‍ പിരിച്ചുവിടാന്‍ സെക്രട്ടറിയുടെ കത്ത് ; ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയില്‍ ബഹളം

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. കൗൺസിൽ പിരിച്ചുവിടാൻ ഓംബുഡ്സ്മാന്റെ ഉപദേശംതേടി നഗരസഭാ സെക്രട്ടറി കത്തയച്ച സംഭവത്തിലാണ് ബഹളം. ഓംബുഡ്സ്മാന്റെ ഉപദേശംതേടി കത്തുനൽകിയതിനാൽ കൗൺസിൽ ചേരുന്നതിന് നിയമവിരുദ്ധമാണെന്ന് യുഡിഎഫ്, എൽഫിഎഫ് പ്രതിനിധികൾ ആരോപിച്ചു. നഗരസഭയിലെ രേഖകളുടെ പേരിൽ സെക്രട്ടറിതന്നെ ഉന്നതങ്ങളിലേക്ക് പരാതി നൽകുന്നത് വളരെ അപൂർവമാണ്.

പഞ്ചായത്ത് രാജ് ആക്ടിന്റെ നിയമവശങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് സെക്രട്ടറി കൗൺസിൽ പരിച്ചുവിടാനുള്ള നിയമസാധുത തേടി സംസ്ഥാന സർക്കാരിന് കത്തയച്ചത്. അതിനുശേഷമുള്ള നഗരസഭയുടെ ആദ്യ യോഗമാണ് ബഹളത്തിൽ കലാശിച്ചത്. അജണ്ട പാസാക്കിയതായി നഗരസഭാ ചെയർപേഴ്സൺ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ യുഡിഎഫ്, എൽഫിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ കൗൺസിൽ യോഗം പൂർത്തിയാക്കാതെ പിരിഞ്ഞു.

നിയമപരമായ നടപടികൾ കൈക്കൊള്ളാത്തതിനാൽ കൗൺസിൽ പിരിച്ചുവിടാൻ ഓംബുഡ്സ്മാന്റെ ഉപദേശംതേടി നഗരസഭാ സെക്രട്ടറി കത്തയച്ചിരുന്നു. ഈ സാഹചര്യത്തിൽ കൗൺസിൽ ചേരുന്നതിന് നിയമപരമായി തടസ്സമുണ്ടെന്നും സെക്രട്ടറി എസ്. ജയകുമാർ പറഞ്ഞിരുന്നു.

സിവിൽ കോടതിയുടെ അതേ നിയമസംവിധാനമുള്ളതാണ് ഓംബുഡ്സ്മാൻ. അതിനാൽ, നൽകിയ കത്ത് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണെന്നും നഗരസഭാ സെക്രട്ടറി പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറിയെ നേരിൽകണ്ട് കത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ബോധ്യപ്പെടുത്താൻ നഗരസഭാ സെക്രട്ടറി തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...