ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം വീണ്ടും സജീവമാകുന്നു

For full experience, Download our mobile application:
Get it on Google Play

കാസർകോട്: കാസർകോട് ജില്ലയിൽ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം വീണ്ടും സജീവമാകുന്നു. കുഡലു, പായിച്ചാലിലെ സാവിത്രിയുടെ കഴുത്തില്‍ നിന്നും രണ്ട് പവൻ തൂക്കം വരുന്ന സ്വര്‍ണമാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ചൗക്കി ആസാദ് നഗറിൽ വച്ചാണ് കുഡ്ലു, പായിച്ചാല്‍ അയോധ്യയിലെ കെ സാവിത്രി കവർച്ചക്ക് ഇരയായത്. ഹെൽമെറ്റ് ധരിച്ച് ബൈക്കില്‍ എത്തിയ യുവാവ് സ്വർണ്ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. 60 വയസ്സുകാരിക്ക് പ്രതികരിക്കാൻ സമയം കിട്ടും മുമ്പേ യുവാവ് കടന്നു കളഞ്ഞു. രണ്ടു പവന്‍ തൂക്കമുള്ള മാലയാണ് മോഷ്ടാവ് കൊണ്ട് പോയത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ടൗൺ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പരിസരത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്. നേരത്തെ സമാനമായ രീതിയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പിടിയിലായവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപ് ബേക്കൽ, മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധികളിൽ ഇത്തരത്തിലുള്ള നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പലപ്പോഴും മോഷ്ടിച്ച ബൈക്കുകളിലെത്തിയാണ് സംഘം മാല തട്ടിപ്പറിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...