കോണ്‍ഗ്രസ് നടത്തുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ പദയാത്രകള്‍ ജില്ലയില്‍ 18ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയും സംസ്ഥന സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായും കോണ്‍ഗ്രസ് നടത്തുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ പദയാത്രയുടെ ഭാഗമായി ജില്ലയില്‍ നടക്കുന്ന പദയാത്രകള്‍ (18.03.2023) ആരംഭിക്കും. എഐസിസി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും ഓരോ പദയാത്രകള്‍ ആണ് ശനിയാഴ്ച  നടക്കുന്നത്.

രാവിലെ ഏഴിന് തിരുവല്ലയില്‍ ബഥേല്‍ പടിക്കലും 11 ന് റാന്നിയില്‍ ഇട്ടിയപ്പാറയിലും 2.30 ന് പത്തനംതിട്ട വലഞ്ചുഴി കൊരട്ടി മുക്കിലും 4 ന് വള്ളിക്കോട് കൈപ്പട്ടൂര്‍ ജംഗ്ഷനിലും 5 ന് അടൂര്‍ കോട്ടമുകള്‍ ജംഗ്ഷനില്‍ നിന്നും പദയാത്രകള്‍ ആരംഭിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലെയും എല്ലാ ബൂത്തുകളിലും കടന്നുചെല്ലുന്ന തരത്തിലാണ് പദയാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്.

എന്‍. ഷൈലജ്, സതീഷ് ചാത്തങ്കേരി, എ. സുരേഷ് കുമാര്‍, കെ. ജാസിംകുട്ടി, റിങ്കു ചെറിയാന്‍, അഹമ്മദ് ഷാ, അനീഷ് വരിക്കണ്ണാമല, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, റോബിന്‍ പീറ്റര്‍, സജി കൊട്ടയ്ക്കാട്, സതീഷ് ബാബു, റെജി താഴമണ്‍, തോപ്പില്‍ ഗോപകുമാര്‍, എസ് ബിനു, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, നൗഷാദ് റാവുത്തര്‍, പ്രസാദ് കുമാര്‍, ലാലു തോമസ്, പി.റ്റി. എബ്രഹാം എന്നിവരാണ് ജാഥകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം : പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം...

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും...

ഇടുക്കിയിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു ; ആളപായമില്ല

0
ഇടുക്കി : ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന...

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....