സംസ്ഥാന പാതയിലെ നടപ്പാതയിലെ കൈവരികള്‍ തകര്‍ന്ന അവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: സംസ്ഥാന പാതയിലെ നടപ്പാതയിലെ കൈവരികള്‍ തകര്‍ന്ന അവസ്ഥയില്‍. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി ഗ്രാമ പഞ്ചായത്തിന് മുന്നില്‍ സ്ഥാപിച്ച കൈവരികളുടെ മൂന്ന് തൂണുകളും ഇളകി വീണ് ഏത് സമയവും അപകടം സംഭവിക്കാവുന്ന സ്ഥിതിയിലാണ്. പഞ്ചായത്തിൽ വരുന്ന ആളുകള്‍ ഈ വേലിയിൽ കൈ പിടിക്കാറുണ്ട്. വേലികള്‍ പാതി ചരിഞ്ഞ നിലയിലാണ്. വേലിയില്‍ ബലം കൊടുത്തു പിടിച്ചാല്‍ അതുമായി റോഡിൽ വീഴാന്‍ സാധ്യത കൂടുതലാണ്. കൃത്യമായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതാണ് വേലികള്‍ ഇങ്ങനെ തകരാന്‍ കാരണം. വാഹനം ഇടിച്ചു തകര്‍ന്നതും തൂണുകള്‍ തുരുമ്പെടുത്ത് ഒടിയുന്നതും സാധാരണമായിരിക്കുകയാണ്.

കെ എസ് ടി പി ആണ് ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത്. അപകടം സംഭവിച്ച ശേഷം നടപടി എടുത്തിട്ട് കാര്യം ഇല്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കരാര്‍ കാലാവധി അവസാനിക്കാത്ത റോഡാണ് പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത. ഗുണനിലവാരം കുറഞ്ഞ ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതു മൂലമാണ് തകരാന്‍ കാരണം. അധികൃതര്‍ സംഭവത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ്...

0
ന്യൂഡൽഹി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന...

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയതായി പരാതി

0
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ....