വീട്ടിൽ മോഷണം നടന്നതറിഞ്ഞ ഗൃഹനാഥൻ വാഹനത്തിൽ കുഴഞ്ഞുവീണ്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ക്ഷേത്ര ദർശനം നടത്തി കുടുംബത്തോടൊപ്പം മടങ്ങുമ്പോൾ വീട്ടിൽ മോഷണം നടന്നതറിഞ്ഞ ഗൃഹനാഥൻ വാഹനത്തിൽ കുഴഞ്ഞുവീണ്‌ മരിച്ചു. മുരിക്കാശ്ശേരി രാജമുടി മണലേൽ വീട്ടിൽ വിശ്വനാഥനാണ്‌ (58) പഴനി തീർഥാടനം കഴിഞ്ഞ് മടങ്ങുമ്പോൾ മറയൂരിൽ വാഹനത്തിനുള്ളിൽ കുഴഞ്ഞുവീണ്‌ മരിച്ചത്. രാജമുടിയിലെ വീട്ടിൽ നിന്ന്‌ പഴനിക്കുപോയ സംഘം ക്ഷേത്ര ദർശനം നടത്തി മടങ്ങവെ തമിഴ്നാട് കേരള അതിർത്തിയായ ചിന്നാറിൽ എത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്ന വിവരം അറിയിച്ചത്. വിവരമറിഞ്ഞതോടെ വാഹനത്തിൽ വിശ്വനാഥൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അർബുദ രോഗിയായ ഭാര്യ ഷീലയ്ക്ക് വേണ്ടി വഴിപാട് നടത്തുവാനാണ് ഭാര്യയും രണ്ട് ആൺമക്കളുടെ കുടുംബവുമായി വിശ്വനാഥൻ ക്ഷേത്ര ദർശനത്തിനായി പോയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 150 കിലോ കുരുമുളകാണ് മോഷ്ടാവ് കവർന്നത്. വീട് തുറന്ന് കിടക്കുന്നത് കണ്ട ബന്ധുക്കൾ ആണ് വിശ്വനാഥനെ വിളിച്ച് വിവരം   അറിയിച്ചത്. ഭാര്യ: ഷീല. മക്കൾ. അരുൺ, അനീഷ്. മരുമക്കൾ: രമ്യ, അനുപ്രിയ. സഹോദരങ്ങൾ. അനിൽകുമാർ, അജിത്. ഓട്ടോറിക്ഷ ഡ്രൈവറാണ്. സംസ്‌കാരം ചൊവ്വാഴ്ച.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...