മലപ്പുറത്ത് ഗൃഹനാഥനെ അർധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി ഒരു സംഘമാളുകൾ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂരിൽ ഗൃഹനാഥനെ അർധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി ഒരു സംഘമാളുകൾ ആക്രമിച്ചു. കൊണ്ടോട്ടി വെട്ടുകാട് സ്വദേശി എരണിക്കുളവൻ മൂസക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൂസയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാലെ മൂസയുടെ കുടുംബം നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. 5 പേർക്കെതിരെ പോലീസ് കേസെടുത്തു. കേസിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് സംഭവം നടന്നത്.

രാത്രിയിൽ ഉറങ്ങുന്നതിനിടെയാണ് മൂസയെ വീട്ടിലെത്തി ഒരു സംഘം വിളിച്ചുകൊണ്ടുപോയതെന്ന് കുടുംബം പറുയന്നു. തുടർന്ന് റോഡിൽ വച്ച് കുത്തിയും വെട്ടിയും പരിക്കേൽപ്പിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മൂസയെ അക്രമി സംഘം പിന്തുടർന്നും അക്രമിച്ചു. മൂസയുടെ കരച്ചിൽ കേട്ട് എത്തിയ ബന്ധുക്കളാണ് ഇയാളെ ആശുപത്രിയിലാക്കിയത്. മയക്കുമരുന്ന് സംഘമാണ് മൂസയെ ആക്രമിച്ചതെന്ന് സഹോദരൻ ഉസ്മാൻ പറയുന്നു. വെട്ടും കുത്തുമേറ്റ് ഗുരുതര പരുക്കേറ്റ മൂസ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ വയറിലും കഴുത്തിലും മാരകമായ മുറിവുകളുണ്ട്. സംഭവത്തിൽ 5 പേർക്കെതിരെ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപ്രഖ്യാപിത പവർ കട്ട് ; വൈറ്റില കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

0
വൈറ്റില : നാലുദിവസമായി തുടരുന്ന അപ്രഖ്യാപിത പവർ കട്ടിൽ പ്രതിഷേധിച്ച് ശനിയാഴ്ച...

രമ്യാ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളി : ഒതുക്കിത്തീർക്കാൻ പാർട്ടി ശ്രമം ; കെപിസിസിക്ക്...

0
തിരുവനന്തപുരം : ചിറയിൻകീഴിൽ വെള്ളിയാഴ്ച രാത്രി രമ്യാ ഹരിദാസ് എം.എൽ.എ.യും ജില്ലാപ്പഞ്ചായത്തംഗം...

ചരിത്രമെഴുതി ജർമ്മൻ ബഹിരാകാശ സ്റ്റാർട്ടപ്പ് : ഇസാർ എയറോസ്പേസിന്റെ റോക്കറ്റ് വിക്ഷേപണം വിജയം

0
ബെർലിൻ: യൂറോപ്യൻ ഭൂഖണ്ഡത്തിനുള്ളിൽ നിന്നുള്ള ആദ്യത്തെ വിജയകരമായ ഓർബിറ്റൽ ബഹിരാകാശ വിക്ഷേപണം...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. 5,000-ത്തിലധികം...