തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പിലെ ശസ്ത്രക്രിയാ പ്രതിസന്ധിക്ക് പരിഹാരമായതായി ആരോഗ്യ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പിലെ ശസ്ത്രക്രിയാ പ്രതിസന്ധിക്ക് പരിഹാരമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഉപകരണങ്ങളുടെ അപര്യാപ്തത മൂലം വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നിര്‍ത്തിവച്ചിരുന്നു. ഇന്ന് രാവിലെ മുതല്‍ ഉപകരണം ലഭ്യമാകുന്നതോടെ ശസ്ത്രക്രിയാ പ്രതിസന്ധിക്ക് പരിഹാരമാകും. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ഉപകരണം ലഭ്യമാക്കുന്നതോടെ ശസ്ത്രക്രിയയ്ക്കുള്ള പുതിയ അഡ്മിഷന്‍ ഇന്ന് മുതല്‍ പുനഃരാരംഭിക്കും. ഉപകരണങ്ങളുടെ അപര്യാപ്തത മൂലം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആര്‍ഐആര്‍എസ് ശസ്ത്രക്രിയ നിര്‍ത്തിവെച്ചിരുന്നു.

ഫ്‌ലെക്‌സിബിള്‍ യൂറിട്ടറോസ്‌കോപ്പ് എന്ന ഉപകരണം ഇല്ലാത്തതിനാലാണ് ശസ്ത്രക്രിയ മുടങ്ങിയിരുന്നത്. ഡിഎംഇ കെ വി വിശ്വനാഥന്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ പ്രശ്‌നത്തിന് പരിഹാരമായിരിക്കുന്നത്. ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ ഡിഎംഇയോട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉപകരണങ്ങള്‍ വാങ്ങി ശസ്ത്രക്രിയ പുനഃരാരംഭിക്കാന്‍ തീരുമാനമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...