Friday, May 17, 2024 3:00 pm

എല്‍ഡിഎഫ് ഭരണത്തില്‍ കേരളത്തിലെ ആരോഗ്യ മേഖല തകര്‍ന്നു : മുല്ലപ്പള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എല്‍ഡിഎഫ് ഭരണത്തില്‍ കേരളത്തിലെ ആരോഗ്യ മേഖല തകര്‍ന്നെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ്‌ നിയന്ത്രണം പൂര്‍ണ്ണമായും താളംതെറ്റി. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നടപടികളാണ്‌ സര്‍ക്കാരിന്റേത്‌. ആരോഗ്യ പ്രവര്‍ത്തകരോട്‌ സര്‍ക്കാര്‍ അവഗണന തുടരുകയാണ്‌. ഇത്‌ അംഗീകരിക്കാനാവില്ല. കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളികളായ ഇവര്‍ പരിമിത സാഹചര്യത്തിലാണ്‌ ജോലി നോക്കുന്നത്‌. ഇവര്‍ക്ക്‌ മെച്ചപ്പെട്ട ജോലി സാഹചര്യം ഒരുക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയമാണ്‌. സര്‍ക്കാരിന്റെ വീഴ്‌ചകള്‍ക്ക്‌ ഉത്തരാവാദികളായി ഇവരെ ചിത്രീകരിക്കുകയും പ്രതികാര നടപടി എടുക്കുകയും ചെയ്യുന്നു.ഇത്‌ പ്രതിഷേധാര്‍ഹമാണ്‌. കൊവിഡ്‌ ഇതര രോഗികളെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കണം.

സ്വര്‍ണ്ണക്കടത്ത്‌, മയക്കുമരുന്ന്‌ തുടങ്ങിയ ഇടപാടുകളുടെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസാണ്‌. ഐ ഫോണുമായി ബന്ധപ്പെട്ട്‌ യുണിടാക്‌ എം.ഡിയുടെ ആരോപണം വ്യാജമാണ്‌. ഇതിന്‌ പിന്നില്‍ സിപിഎമ്മാണ്‌. ഐഫോണ്‍ കണ്ടെത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ ഡിജിപി നടപടിയെടുക്കുന്നില്ല. മൂന്ന്‌ ഫോണുകള്‍ ആരുടെ പക്കലെന്ന്‌ വ്യക്തമായ സ്ഥിതിക്ക്‌ നാലാമത്തേത്‌ ഏത്‌ സി.പി.എം ഉന്നത നേതാവിന്റെ മക്കളുടെ കയ്യിലാണെന്ന്‌ ഡിജിപി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ മുഖ്യമന്ത്രിക്ക്‌ ഭയമാണ്‌. ലൈഫ്‌ മിഷന്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന്‌ സി.ബി.ഐ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക്‌ യോഗ്യതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പുതമൺ പാലത്തിൻ്റെയും താൽക്കാലിക പാലത്തിൻ്റേയും സ്ഥിതി മോശമായി വരുന്നതായി ആരോപണം

0
റാന്നി : ബ്ലോക്കുപടി - കോഴഞ്ചേരി റൂട്ടിലെ പുതമൺ പാലത്തിൻ്റെയും താൽക്കാലിക...

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

0
തൃശ്ശൂർ: തളിക്കുളത്ത് കടന്നലിന്‍റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു.തളിക്കുളം സ്വദേശി...

പൈപ്പുകൾ സ്ഥാപിച്ചു ; പുലിക്കുന്നിൽ കുടിവെള്ളമെത്തി

0
ചെങ്ങന്നൂർ : നഗരത്തിലെ പുലിക്കുന്ന് പ്രദേശത്തെ ഉയർന്ന സ്ഥലങ്ങളിൽ കുടിവെള്ളമെത്തിയത് പ്രദേശവാസികൾക്ക്...

ഗതാഗതക്കുരുക്കില്‍ മുന്നോട്ടെടുത്ത് ടിപ്പര്‍ ; പെണ്‍കുട്ടികള്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു

0
എറണാകുളം : കാലടിയില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട ടിപ്പര്‍ലോറി മുന്നോട്ടെടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍...