സമൂഹ മാധ്യമങ്ങളിൽ കയ്യടി നേടി തണ്ണിത്തോട്ടിലെ ആരോഗ്യ പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

കോന്നി : സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ് വനത്തിനുള്ളിൽ പ്രസവിച്ച ആദിവാസി യുവതിയെയും കുഞ്ഞിനെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച തണ്ണിത്തോട്ടിലെ ആരോഗ്യ പ്രവർത്തകർ. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ ആണ് ആലുവാംകുടി വനത്തിനുള്ളിൽ അജിത എന്ന ആദിവാസി യുവതി ആൺ കുഞ്ഞിന് ജന്മം നൽകിയതായി തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ അരിഞ്ഞത്.

തൂമ്പാകുളത്തുള്ള എസ് റ്റി പ്രമോട്ടറാണ് ആരോഗ്യ പ്രവർത്തകർക്ക് വിവരം കൈമാറിയത്. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ് സന്തോഷ്, എസ് ഷൈൻ, എച്ച് സജീവ്, ജൂനിയർ പബ്ലിക്ക് നഴ്സുമാരായ ജിനിമോൾ രവി, കെ സി ചന്ദ്ര ലേഖ, ഉഷാ ജോസഫ്, ആശാ പ്രവർത്തകരായ രമ്യ എസ് നായർ, എ അജിത്ത്, അംഗനവാടി പ്രവർത്തക റോസമ്മ, ഡ്രൈവർ എം കെ ഷാജി എന്നിവർ അടങ്ങിയ സംഘമാണ് ആലുവാൻകൂടി വനത്തിലേക്ക് പുറപ്പെട്ടത്. ജീപ്പിൽ കുറെ ഭാഗത്ത് എത്തിയ ശേഷം വാഹനം കടന്നു പോകാതെ വന്നതിനാൽ ഒറ്റയടി പാതയിലൂടെ നടന്നാണ് ഇവർ യാത്ര ചെയ്തത്.

വനത്തിലെ വഴികൾ അറിയാത്തതിനാൽ അവിടുത്തെ ഒരു ആദിവാസി ബാലനും വഴികാട്ടിയായി സംഘത്തോടൊപ്പം കൂടി. തിരികെ വരുമ്പോൾ വഴി തെറ്റാതെ ഇരിക്കാൻ വഴിയിൽ കാട്ടുകമ്പുകൾ അടയാളത്തിനായി ഒടിച്ച് ഇട്ടാണ് യാത്ര തുടർന്നത്. കല്ലാറിന്റെ കൈ വഴിയായ തോടും വഴുക്കലുള്ള പാറകളും എല്ലാം കടന്ന് ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോൾ വലിയ പാറയുടെ ചരുവിലെ ടാർപോളിൻ വലിച്ച് കെട്ടിയ ഷെഡിൽ ആണ് കുടുംബം കഴിഞ്ഞിരുന്നത്.

അമ്മയും നവജാത ശിശുവും ഒരു ഷെഡിലും മറ്റുമക്കളായ കാർത്തിക്, കല്യാണി, കാർത്തിക എന്നിവരും ഷെഡിൽ ഉണ്ടായിരുന്നു. തങ്ങൾ ആരോഗ്യ പ്രവർത്തകർ ആണെന്ന് അറിയിച്ചപ്പോൾ ഭർത്താവ് കലേഷ് തേൻ എടുക്കാൻ പോയതാണെന്നും അദ്ദേഹം വരാതെ ആശുപത്രിയിലേക്ക് വരാൻ കഴിയില്ല എന്നുമായിരുന്നു യുവതിയുടെ മറുപടി. കലേഷിനായി മണിക്കൂറുകൾ കാത്തിരുന്നു എങ്കിലും ഇയാൾ വരാൻ വൈകിയതും തിരിച്ചുള്ള യാത്ര ദുസഹകമാകും എന്നതിനാലും സംഘം സ്ഥലത്ത് നിന്നും തിരികെ മടങ്ങി.

തിരികെ വരുന്ന വഴി കലേഷിനെ കണ്ട് വിവരം ധരിപ്പിച്ച ശേഷം ചൊവാഴ്ച രാവിലെ സംഘം വനപാലകരോടൊപ്പം മടങ്ങി എത്തി യുവതിയെയും നവജാത ശിശുവിനെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവം പുറം ലോകം അറിഞ്ഞതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രശംസയാണ് ആരോഗ്യ പ്രവർത്തകർക്ക് ലഭിച്ചിരിക്കുന്നത്. നിരവധി ആളുകൾ വനത്തിലൂടെ ഇവർ നടന്നുനീങ്ങുന്ന ചിത്രങ്ങൾ അടക്കം ഷെയർ ചെയ്തിട്ടുമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആണവമേഖലയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന സൂചന നല്‍കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി

0
ന്യൂഡല്‍ഹി: ആണവമേഖലയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന സൂചന നല്‍കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍...

ചർച്ച നടക്കവെ സഭയ്ക്കകത്ത് ഇറങ്ങി നടക്കുന്ന എംഎൽഎമാർക്ക് മുന്നറിയിപ്പുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: ചർച്ച നടക്കവെ സഭയ്ക്കകത്ത് ഇറങ്ങി നടക്കുന്ന എംഎൽഎമാർക്ക് മുന്നറിയിപ്പുമായി സ്പീക്കർ...

പി എം ശ്രീ നടപ്പാക്കാൻ പറ്റില്ല എന്ന് പറയാൻ എന്തുകൊണ്ടാണ് ലീഗിൻറെ നേതാവ് കൂടിയായ...

0
കൊല്ലം: പിഎംശ്രീ വിഷയത്തിൽ കോൺ​ഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പി പ്രസാദ്. പി എം...

പിഎംശ്രീ വിഷയത്തിൽ ലജ്ജാകരമായ കീഴടങ്ങലാണ് ഇപ്പോഴത്തെ സർക്കാർ നടത്തിയതെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: പിഎംശ്രീ വിഷയത്തിൽ ലജ്ജാകരമായ കീഴടങ്ങലാണ് ഇപ്പോഴത്തെ സർക്കാർ നടത്തിയതെന്ന് പിണറായി...