Thursday, May 2, 2024 9:32 am

പത്തനംതിട്ട നഗരസഭയുടെ കോടികള്‍ വിലമതിക്കുന്ന വസ്തുവിന്റെ രേഖകള്‍ നഷ്ടപ്പെട്ടു – അതോ മുക്കിയതോ ?

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ കോടികള്‍ വിലമതിക്കുന്ന വസ്തുവിന്റെ രേഖകള്‍ നഷ്ടപ്പെട്ടു.  കുമ്പഴ – മലയാലപ്പുഴ റോഡിലുള്ള ഒരേക്കറോളം വരുന്ന ഭൂമിയുടെ രേഖകള്‍ ഒന്നും നഗരസഭയില്‍ ഇപ്പോള്‍ ഇല്ലെന്ന് വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ കാറ്റാടിക്കലിന് നല്‍കിയ മറുപടിയില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (അസിസ്റ്റന്റ് എഞ്ചിനിയര്‍) വ്യക്തമാക്കി. കരം അടച്ച രസീതോ ഉടമസ്ഥാവകാശം തെളിയിക്കുന്ന മറ്റ് രേഖകളോ നഗരസഭയില്‍ ഇല്ല. വസ്തു എത്ര ഉണ്ടെന്നുപോലും പറയാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ല. താലൂക്ക് സര്‍വേയര്‍ക്ക്  കത്ത് നല്‍കിയിട്ടുണ്ടെന്നും വിവരം ലഭിക്കുന്ന മുറക്ക്  അറിയിക്കാമെന്നും  അപേക്ഷകനെ അറിയിച്ചിട്ടുണ്ട്.

നഗരസഭയുടെ പതിനഞ്ചാം വാര്‍ഡില്‍ കുമ്പഴ ജംഗ്ഷനിലാണ് ഈ വസ്തു. ഇപ്പോള്‍ ഇവിടെ നഗരസഭയുടെ ഓപ്പണ്‍ ഓഡിറ്റോറിയവും പ്രാഥമികാരോഗ്യ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. നഗരസഭയുടെ ഈ വസ്തു പലരും കയ്യേറിയിട്ടുണ്ടെന്ന് നേരത്തെ മുതല്‍ ആരോപണമുണ്ട്. ഇത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ നഗരസഭയുടെ മറുപടിയും. കുമ്പഴ ചന്ത മൈതാനം എന്ന് അറിയപ്പെട്ടിരുന്ന ഇവിടെ വോളിബോള്‍ പരിശീലനങ്ങളും മത്സരങ്ങളും നടന്നിരുന്നു. ഇപ്പോള്‍ മുപ്പതോ നാല്‍പ്പതോ സെന്റില്‍ മാത്രം ഒതുങ്ങുന്ന ഈ ഭൂമി മുമ്പ് ഒരേക്കറോളം ഉണ്ടായിരുന്നുവെന്ന് പ്രായമായവര്‍ പറയുന്നു.

വളരെ ആസൂത്രിതമായ കൊള്ളയാണ് പത്തനംതിട്ട നഗരസഭയില്‍ നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുന്‍ ഭരണസമിതികള്‍ക്കും ഇപ്പോഴത്തെ ഭരണസമിതിക്കും ഇതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. നഗരസഭയുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യേറി കെട്ടിടങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. നഗരസഭയിലെ രേഖകള്‍ ബോധപൂര്‍വ്വം നശിപ്പിക്കുകയോ അവിടെനിന്നും മാറ്റുകയോ ചെയ്തിട്ടുണ്ട്. ഇതിന്റെ പിന്നില്‍ വന്‍ ഗൂഡാലോചനയും അഴിമതിയും നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. പത്തനംതിട്ട നഗരസഭയ്ക്ക് ഏക്കറു കണക്കിന് ഭൂമിയുണ്ട്. ഇതില്‍ പലതും സ്വകാര്യ വ്യക്തികള്‍ കയ്യേറിയതായാണ് വിവരം. നഗരസഭക്ക് എവിടെയൊക്കെ ഭൂമിയുണ്ടെന്നോ എത്ര വിസ്തീര്‍ണ്ണം ഉണ്ടെന്നോ ഭരണ സമിതിയില്‍ പലര്‍ക്കും അറിയില്ല. വിവരാവകാശ അപേക്ഷ നല്‍കിയാല്‍ പോലും നഗരസഭയുടെ ഭൂമിയുടെ വിസ്തീര്‍ണ്ണം എത്രയെന്ന് നല്‍കാറില്ല.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘വിദേശ സംഭാവന ഉപയോഗിച്ച് മതപരിവർത്തനം നടത്തുന്നു’ ; ആറ് എൻ.ജി.ഒകളുടെ ലൈസൻസ് റദ്ദാക്കി കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: ആറ് സർക്കാറിതര സംഘടനകളുടെ വിദേശ സംഭാവനാ ലൈസൻസ് കേന്ദ്ര ആഭ്യന്തര...

ചെങ്ങറയിലെ അപകട വളവ് നേരേയാക്കണമെന്ന ആവശ്യം ശക്തം

0
കോന്നി : അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ ജി.സി.എസ്.എൽ.പി സ്കൂളിന്‍റെ...

ഗതാഗതമന്ത്രിയുടേത് വംശീയ പരാമർശം ; കെബി ഗണേഷ് കുമാറിന്റെ പരാമർശത്തിനെതിരെ സിഐടിയു

0
മലപ്പുറം: മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘ പ്രവർത്തിക്കുന്നുവെന്ന ഗതാഗത മന്ത്രി...

ആചാരപരമായ ചടങ്ങുകള്‍ നടത്താതെയുള്ള ഹൈന്ദവ വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല – സുപ്രീം കോടതി

0
ന്യൂഡല്‍ഹി: ശരിയായവിധത്തിലുള്ള ചടങ്ങുകളില്ലാതെ നടത്തുന്ന ഹൈന്ദവ വിവാഹങ്ങള്‍ക്ക് സാധുതയില്ലെന്ന് സുപ്രീംകോടതി. ഹൈന്ദവ...