കവടിയാർ മാനിഫെസ്റ്റോ ; സംസ്ഥാനതല പദയാത്ര ജൂൺ 29 മുതൽ ജൂലൈ 2 വരെ തിരുവല്ലയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: സാൽവേഷൻ ആർമി സംസ്ഥാനാധിപൻ പ്രഖ്യാപിച്ച കവടിയാർ മാനിഫെസ്റ്റോയുടെ ഭാഗമായുള്ള സംസ്ഥാന തല പദയാത്ര ജൂൺ 29 മുതൽ ജൂലൈ 2 വരെ തിരുവല്ല ഡിവിഷനിൽ പര്യടനം നടത്തും. 29 ന് രാവിലെ 10.30 ന് ഡിവിഷൻ മുഖ്യസ്ഥാനത്ത് എത്തിച്ചേരുന്ന സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം പൊളിമെറ്റ്ല, വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻ്റ് കേണൽ രത്നസുന്ദരി എന്നിവർക്കും മറ്റ് ടീം അംഗങ്ങൾക്കും ഡിവിഷണൽ കമാൻഡർ മേജർ ഒ പി ജോണിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. ഉച്ചയ്ക്ക് ശേഷം കീഴുകര, അയിരൂർ, നാരങ്ങാനം, ഇടത്തറമൺ എന്നിവിടങ്ങൾ സന്ദർശിക്കും. 30 ന് രാവിലെ ആലംതുരുത്തിയിൽ ആരംഭിക്കുന്ന പര്യടനം വൈകിട്ട് തിരുവല്ല സെൻട്രൽ ചർച്ചിൽ സമാപിക്കും. ജൂലൈ ഒന്നിന് കോതറയിൽ തുടങ്ങി ആഞ്ഞിലിത്താനത്ത് സമാപനം.

ജൂലൈ 2 ന് രാവിലെ 7.30 ന് സെൻട്രൽ ചർച്ചിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാനധിപൻ പതാക ഉയർത്തും. തുടർന്ന് കോട്ടൂരിൽ നിന്നാരംഭിക്കുന്ന പര്യടനം ഉച്ചയ്ക്ക് കടപ്രയിൽ സമാപിക്കും. പാറശാല മുതൽ മലബാർ വരെയുള്ള സാൽവേഷൻ ആർമിയുടെ ദേവാലയങ്ങളും സ്ഥാപനങ്ങളും സന്ദർശിച്ച് സഭാ അംഗങ്ങളെ നേരിൽ കാണുന്നതിനുമായിട്ടാണ് പര്യടനം സംഘടിപ്പിച്ചിട്ടുള്ളത്. പത്തനംതിട്ട ,കോട്ടയം, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന തിരുവല്ല ഡിവിഷനിലെ 33 ദേവാലയങ്ങളും 6 സ്ഥാപനങ്ങളും സന്ദർശിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആണവമേഖലയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന സൂചന നല്‍കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി

0
ന്യൂഡല്‍ഹി: ആണവമേഖലയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന സൂചന നല്‍കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍...

ചർച്ച നടക്കവെ സഭയ്ക്കകത്ത് ഇറങ്ങി നടക്കുന്ന എംഎൽഎമാർക്ക് മുന്നറിയിപ്പുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: ചർച്ച നടക്കവെ സഭയ്ക്കകത്ത് ഇറങ്ങി നടക്കുന്ന എംഎൽഎമാർക്ക് മുന്നറിയിപ്പുമായി സ്പീക്കർ...

പി എം ശ്രീ നടപ്പാക്കാൻ പറ്റില്ല എന്ന് പറയാൻ എന്തുകൊണ്ടാണ് ലീഗിൻറെ നേതാവ് കൂടിയായ...

0
കൊല്ലം: പിഎംശ്രീ വിഷയത്തിൽ കോൺ​ഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പി പ്രസാദ്. പി എം...

പിഎംശ്രീ വിഷയത്തിൽ ലജ്ജാകരമായ കീഴടങ്ങലാണ് ഇപ്പോഴത്തെ സർക്കാർ നടത്തിയതെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: പിഎംശ്രീ വിഷയത്തിൽ ലജ്ജാകരമായ കീഴടങ്ങലാണ് ഇപ്പോഴത്തെ സർക്കാർ നടത്തിയതെന്ന് പിണറായി...