ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ വാദം ഇന്നും തുടരും. സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഉൾപ്പെടുന്ന നെഹ്റു കുടുംബം നാഷണൽ ഹെറാണാൾഡ് പ്രസാധക സ്ഥാപനമായ അസോസിയേറ്റ് ജേണൽസ് ലിമിറ്റഡിന്റെ 2000 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിയെടുത്തു എന്ന് ഇഡി വാദിച്ചു. യങ് ഇന്ത്യ എന്ന കമ്പനി പൂർണ്ണമായും നെഹ്റു കുടുംബത്തിൻറെ നിയന്ത്രണത്തിൽ ആയിരുന്നുവെന്നും ഇഡി ചൂണ്ടിക്കാട്ടി.
മറ്റ് ഓഹരി ഉടമകളുടെ മരണശേഷം 100 ശതമാനവും രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും തട്ടിയെടുത്തുവെന്നും സോളിസിറ്റർ ജനറൽ എസ് വി രാജു വാദിച്ചു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയെ നിയന്ത്രിക്കുന്നതും ഈ രണ്ടു വ്യക്തികൾ ആണെന്നും ഇഡി ചൂണ്ടിക്കാട്ടി. കേസിൽ എട്ടാം തീയതി വരെ വാദം തുടരും. ഇഡിയുടെ വാദം അവസാനിച്ചാൽ പ്രതി ഭാഗത്തിൻ്റെ വാദം ആരംഭിക്കും.