കൊടുംച്ചൂടിൽ നെല്ല്​ നശിച്ചു ; പിന്നാലെ കൊയ്ത്ത്​ പാതിവഴിയിൽ ഉപേക്ഷിച്ച്​ കർഷകർ, ആശങ്ക

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: അ​നി​യ​ന്ത്രി​ത​മാ​യ ചൂ​ടി​ൽ നെ​ൽ​ക്ക​തി​രു​ക​ൾ പ​തി​രാ​യി. കോ​ട്ട​യം, നാ​ട്ട​കം കൃ​ഷി​ഭ​വ​നു​ക​ൾ​ക്ക്​ കീ​ഴി​ലെ​യും തി​രു​വാ​ർ​പ്പ്​​ പ​ഞ്ചാ​യ​ത്തി​ലെ​യും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ്​ നെ​ൽ​ക്ക​തി​രു​ക​ൾ പ​തി​രാ​യ​ത്. ആ​രോ​ഗ്യ​മു​ള്ള നെ​ൽ​ച്ചെ​ടി​ക​ളാ​യി​രു​ന്ന​തി​നാ​ൽ മി​ക​ച്ച വി​ള​വ്​ കി​ട്ടു​മെ​ന്നാ​യി​രു​ന്നു ക​ർ​ഷ​ക​രു​​ടെ പ്ര​തീ​ക്ഷ. എ​ന്നാ​ൽ ​കൊ​യ്​​ത്ത്​ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ്​ നെ​ല്ലി​ല്ലെ​ന്ന്​ മ​ന​സി​ലാ​യ​ത്. മ​ണി​ക്കൂ​റി​ന്​ 2100 രൂ​പ​യാ​ണ്​ കൊ​യ്​​ത്ത്​​ യ​ന്ത്ര​ത്തി​ന്. അ​തി​നു​ള്ള കൂ​ലി​പോ​ലും കി​ട്ടി​ല്ലെ​ന്നാ​യ​തോ​ടെ ക​ർ​ഷ​ക​ർ കൊ​യ്ത്ത്​ പാ​തി​വ​ഴി​യി​ൽ ഉ​പ​ക്ഷേി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ത്തു​ശ​ത​മാ​നം പോ​ലും നെ​ല്ല്​​ കി​ട്ടി​യി​ല്ലെ​ന്നാ​ണ്​ ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. 15 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ്​ ക​ർ​ഷ​ക​ർ​ക്ക് ​ഇ​ത്ത​രം അ​നു​ഭ​വം. സാ​ധാ​ര​ണ വേ​ന​ല്‍ ശ​ക്ത​മാ​കു​ന്ന വ​ര്‍ഷ​ങ്ങ​ളി​ല്‍ നെ​ല്‍ച്ചെ​ടി​ക​ള്‍ ക​രി​ഞ്ഞു​ണ​ങ്ങു​ന്ന​തോ ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​തോ ആ​യി​രു​ന്നു ക​ര്‍ഷ​ക​ര്‍ നേ​രി​ട്ടി​രു​ന്ന ഭീ​ഷ​ണി.

വേ​ളൂ​ർ പാ​റോ​ച്ചാ​ൽ പാ​ട​ശേ​ഖ​ര​ത്തി​ൽ 32 ഏ​ക്ക​റോ​ളം പാ​ട​ത്തു​നി​ന്ന്​ ആ​കെ കി​ട്ടി​യ​ത്​ 200 ക്വി​ന്‍റ​ൽ നെ​ല്ല്​ മാ​ത്ര​മാ​ണ്. എ​ട്ട്​ ക​ർ​ഷ​ക​രാ​ണ്​ ഇ​വി​ടെ കൃ​ഷി​ചെ​യ്യു​ന്ന​ത്. ഒ​രു ഏ​ക്ക​റി​ൽ നെ​ൽ​ക്കൃ​ഷി ഇ​റ​ക്കാ​ൻ 35,000-40,000 രൂ​പ ചി​ല​വു​ണ്ട്. വാ​യ്പ​യെ​ടു​ത്തും സ്വ​ർ​ണം പ​ണ​യും​വെ​ച്ചു​മാ​ണ്​ ക​ർ​ഷ​ക​ർ ഈ ​ചി​ല​വ്​ ക​​ണ്ടെ​ത്തു​ന്ന​ത്. കൃ​ഷി ന​ശി​ച്ച​തോ​ടെ ക​ണ്ണീ​രി​ലാ​ണ്​ ക​ർ​ഷ​ക​ർ. സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ക്കാ​തെ മു​ന്നോ​ട്ടു​പോ​വാ​ൻ ക​ഴി​യി​ല്ല. മു​നി​സി​പ്പ​ൽ കൃ​ഷി ഓ​ഫി​സ​ർ​ക്കും കൃ​ഷി​ഭ​വ​നി​ലും പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ്​ ഇ​വ​ർ. നാ​ട്ട​ക​ത്ത്​ ചൂ​ട്​ ശ​ക്​​ത​മാ​വും​മു​മ്പേ ​​കൊ​യ്​​​ത്ത്​ ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ന​ല്ല നെ​ല്ലാ​ണ്​ കി​ട്ടി​യ​ത്. വൈ​കി വി​ത​ച്ച​വ​ർ​ക്ക്​ കൊ​യ്ത്ത്​ ആ​യ​പ്പോ​ഴേ​ക്കും നെ​ല്ല്​ പ​തി​രാ​യി.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

0
റാന്നി: റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി...

സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് ഗതാഗതമന്ത്രി സി.പി....

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ...

ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു ; വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

0
പന്തളം :  ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു. വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്....

കാസർഗോഡ് മഞ്ചേശ്വരത്ത് നാലു വിദ്യാർത്ഥികളെ കാണാതായി

0
കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് രണ്ടു വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ...