റാന്നി: കടുവയ്ക്ക് വെച്ച കൂട്ടിൽ മുള്ളൻ പന്നി കുടുങ്ങി. പെരുനാട് ബഥനി മലയിൽ റബ്ബർ തോട്ടങ്ങളിൽ തുടർച്ചയായി വളർത്തു മൃഗങ്ങളെ കൊന്നു തിന്നുന്ന കടുവയെ കുടുക്കാനായി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മുള്ളൻ പന്നി കുടുങ്ങിയത്. കൂട്ടിൽ കുടുങ്ങിയത് കടുവയെന്ന് വാർത്ത ആരോ നാട്ടിൽ പരത്തിയതോടെ കുട്ടികളും സ്ത്രീകളും അടങ്ങുന്ന നിരവധി ആളുകൾ പ്രദേശത്തേക്ക് ഒഴുകിയെത്തി.
ഒടുവിൽ കൂട്ടിൽ കുടുങ്ങിയത് മുള്ളൻപന്നിയാണെന്ന് മനസ്സിലായതോടെ ഉണ്ടായ സന്തോഷവും സമാധാനവും വീണ്ടും നഷ്ടപ്പെട്ടല്ലോ എന്ന് പറഞ്ഞ് തിരികെ മടങ്ങി. പിന്നെ മുള്ളൻ പന്നിയെ അടുത്തുകണ്ട ചെറിയ ഒരു സന്തോഷം പരസ്പരം പങ്ക് വെച്ചു. പകുതി വഴിയിൽ മുള്ളന്‍പന്നിയാണ് കൂട്ടിൽ അകപ്പെട്ടതെന്നു അറിഞ്ഞിട്ടും കൗതുകം കൊണ്ട് പലരും കൂടിനരികിലെത്തി ചിത്രങ്ങളെടുത്തു. കഴിഞ്ഞ മാസം രാത്രിയിൽ ഇതേ സ്ഥലത്തു മാമ്പറത്ത് എബ്രഹാമിന്റെ രണ്ടു ആടുകളെ കടുവ കൊന്നിരുന്നു. ഇതിനു സമീപമാണ് വനം വകുപ്പ് കൂടു സ്ഥാപിച്ചിരുന്നത്.
മാസങ്ങളോളം പെരുനാട് നിവാസികളുടെ ഉറക്കം കെടുത്തിയ കടുവ കൂട്ടിൽ കുടുങ്ങി എന്ന വ്യാജ വാർത്ത ജനങ്ങൾക്ക് അൽപം സന്തോഷം നൽകിയെങ്കിലും അതിന് അധികം ആയുസ് ഉണ്ടായില്ല. നേരത്തെ ഇതേ കൂട്ടിൽ മറ്റൊരു സ്ഥലത്തുവെച്ച് ഒരു തെരുവ് നായ അകപ്പെട്ടിരുന്നു. മുള്ളൻ പന്നി കുട്ടിൽ അകപ്പെട്ട വിവരം അറിഞ്ഞു വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂടുതുറന്നു വിട്ടു.
കടുവയുടെ തുടരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു മാസങ്ങൾ പിന്നിട്ടിട്ടും കടുവയെ പിടികൂടുന്നതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ വേണ്ടത്ര മുൻഗണ നൽകാത്തതിൽ നാട്ടുകാർക്ക് അമർഷമുണ്ട്. വീണ്ടും മറ്റു പല സ്ഥലങ്ങളിലും എത്തി വളർത്തു മൃഗങ്ങളെ കീഴ്പ്പെടുത്തുന്നത് പതിവായിട്ടുണ്ട്. വനം വകുപ്പ് പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും കൂട്ടിൽ മാംസ അവശിഷ്ടങ്ങളോ ഇരകളോ ഇടുന്നുണ്ടായില്ല എന്നും ആരോപണം ഉണ്ട്. മുമ്പ് ഇരയാക്കിയ ആടുകളെ തന്നെയാണ് കൂട്ടിൽ കടുവയെ ആകർഷിക്കാൻ സ്ഥാപിച്ചിരുന്നത്. ഇവ മറ്റു ജീവികൾ തിന്ന അവസ്ഥയിൽ എല്ലുകൾ മാത്രമാണ് നിലവിൽ ബാക്കിയുള്ളത്. എന്നാൽ അടുത്ത ദിവസങ്ങളിൽ കൂട്ടിൽ ജീവനുള്ള ഇരയെ എത്തിക്കുമെന്ന് വനം വകുപ്പ് അറിയിച്ചതായി പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033