തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതിയിൽ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് രണ്ട് മണിക്കകം നല്‍കണമെന്നും അപേക്ഷ പരിഗണിച്ച് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പോസ്റ്റല്‍ ബാലറ്റ് നല്‍കിയെന്ന് മൂന്നരയ്ക്കകം ഹൈക്കോടതിയെ അറിയിക്കണമെന്നും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി പറയുന്നു. കേരള എന്‍ജിഒ യൂണിയന്റെ ഹര്‍ജിയിലാൻ നിർദേശം.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിനായുള്ള ബാലറ്റ് ലഭിച്ചില്ലെന്ന വ്യാപക പരാതിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുയരുന്നത്. പല സ്ഥലത്തും വോട്ടുചെയ്യാനുള്ള ബാലറ്റ് പേപ്പർ എത്തിയില്ല.പോസ്റ്റൽ വോട്ടിങ്ങിനുള്ള തീയതി ഇന്ന് അവസാനിരിക്കെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വലഞ്ഞത്. എല്ലാവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് ലഭിച്ചുവെന്ന് ഉറപ്പാക്കണമെന്നും പോളിംഗ് ഉദ്യോഗസ്ഥരുടെയും പോളിംഗ് ഏജന്റുമാരുടെയും വോട്ടവകാശം തടയാനാവില്ലെന്നും ഇലക്ഷന്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...