യു.ഡി.എഫ് മന്ത്രിസഭയില്‍ കോന്നിക്കും റാന്നിക്കും പ്രാതിനിധ്യം : പ്രൊഫ. സതീഷ്‌ കൊച്ചുപറമ്പിലും അഡ്വ.പഴകുളം മധുവും മന്ത്രിമാരാകും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തില്‍ ഭരണമാറ്റം ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞിരിക്കുന്ന വേളയില്‍ അടുത്തുവരുന്ന യു.ഡി.എഫ് സര്‍ക്കാരില്‍ കോന്നിയില്‍ നിന്നും റാന്നിയില്‍ നിന്നും മന്ത്രിമാര്‍ ഉണ്ടാകുമെന്നു സൂചന. കോന്നിയില്‍ മത്സരിക്കുന്ന പ്രൊഫ.സതീഷ്‌ കൊച്ചുപറമ്പില്‍ പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് ആണ്. മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ പിന്‍ഗാമിയായി വരുന്ന ഇദ്ദേഹത്തിന് പ്രാധാന്യമുള്ള വകുപ്പുതന്നെ ലഭിക്കും. കോന്നി മണ്ഡലത്തിലെ മലയാലപ്പുഴ സ്വദേശിയും അടൂര്‍ പ്രകാശിന്റെ ബന്ധുവുമാണ് മിതഭാഷിയായ സതീഷ്‌ കൊച്ചുപറമ്പില്‍. അടൂര്‍ പ്രകാശ് മന്ത്രി ആയിരിക്കുമ്പോഴാണ് കോന്നി മണ്ഡലത്തിലെ വികസനങ്ങള്‍ നടന്നത്. റവന്യൂ മന്ത്രിയായും ആരോഗ്യ മന്ത്രിയായും ഉണ്ടായിരുന്നപ്പോള്‍ സമാനതകളില്ലാത്ത വികസനമാണ് കോന്നിയില്‍ നടന്നത്. കോന്നിയില്‍ നിന്നും ജയിച്ചുവരുന്ന പ്രൊഫ.സതീഷ്‌ കൊച്ചുപറമ്പില്‍ മന്ത്രിസഭയില്‍ ഉണ്ടാകുന്നത് മലയോര മണ്ഡലമായ കോന്നിക്ക് കൂടുതല്‍ വികസന പ്രതീക്ഷകള്‍ നല്‍കും.

അടൂര്‍ സ്വദേശിയായ അഡ്വ.പഴകുളം മധുവാണ് റാന്നി മണ്ഡലത്തില്‍ ജനവിധി തേടുന്നത്. നിലവില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറികൂടിയാണ് പഴകുളം മധു. മികച്ച സംഘാടകനും പ്രാസംഗികനുമായ ഇദ്ദേഹം റാന്നിയില്‍ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് കരുതുന്നത്. യു.ഡി.എഫ് മന്ത്രിസഭയില്‍ അഡ്വ.പഴകുളം മധുവും ഉണ്ടാകുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. റാന്നിക്ക് കിട്ടുന്ന ഒരു വലിയ അംഗീകാരമായിരിക്കും ഇത്. 1996 മുതല്‍ 2021 വരെയുള്ള നീണ്ട 25 വര്‍ഷക്കാലം  എല്‍.ഡി.എഫിലെ രാജു എബ്രഹാം ആയിരുന്നു റാന്നി എം.എല്‍.എ. റാന്നിയുടെ ജനകീയ മുഖമായ ഇദ്ദേഹത്തെ പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് റാന്നിയിലെ വോട്ടര്‍മാര്‍ പ്രതീക്ഷിച്ചെങ്കിലും പാര്‍ട്ടി ഇദ്ദേഹത്തെ തഴയുകയായിരുന്നു. പിന്നീടുവന്ന പ്രമോദ് നാരായണനും മന്ത്രിപദം കയ്യെത്താദൂരത്തു തന്നെയായിരുന്നു. ഇവിടെയാണ്‌ റാന്നിയിലെ വോട്ടര്‍മാര്‍ക്ക് പുതിയ പ്രതീക്ഷയുമായി പഴകുളം മധുവിന്റെ മന്ത്രിപദവി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...