സാബു എം ജേക്കബ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ; ജീവന് ഭീഷണിയുണ്ടെന്ന് പൂജ ജോമോന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിന് പിന്നില്‍ കോണ്‍ഗ്രസുമായുള്ള പണമിടപാടാണെന്ന ട്വന്റി 20 പാര്‍ട്ടി ആരോപണത്തില്‍ പ്രതികരിച്ച് പൂജ ജോമോന്‍. തന്റെ പേരിലുള്ള സഹകരണ ബാങ്കിലെ വായ്പ കോണ്‍ഗ്രസ് അടച്ചുതീര്‍ക്കുമെന്ന ഡീലുണ്ടെന്ന ട്വിന്റി 20യുടെ ആരോപണം പൂജ തള്ളി. പീറ്റര്‍ ജോസഫ് കുടുംബ സുഹൃത്താണ്. അദ്ദേഹവുമായി സംസാരിക്കുന്ന വീഡോയാണ് വ്യാപകമായി പ്രചരിക്കുന്നതെന്നും പൂജ മാധ്യമങ്ങളോട് പറഞ്ഞു. സാബു എം ജേക്കബ് ബൂര്‍ഷ്വ നേതാവാണെന്നും വര്‍ണക്കടലാസില്‍ പൊതിഞ്ഞ വിഷമാണെന്നും പൂജ ആരോപിച്ചു. അതേസമയം കോണ്‍ഗ്രസ് അംഗീകരിക്കാത്ത് കൊണ്ടാണ് ബിജെപിയില്‍ പോകുന്നതെന്ന് സാബു എം ജേക്കബ് പറഞ്ഞതായി അവര്‍ പറഞ്ഞു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ വന്നാല്‍ കോണ്‍ഗ്രസില്‍ പോകാമെന്ന് സാബു പറഞ്ഞു. ബാബു ദിവാകരനെ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടിയില്‍ ആലോചിക്കാതെ ആണെന്നും അവര്‍ പറഞ്ഞു.

സാബു എം ജേക്കബ് തന്നെ ഭയങ്കരമായി ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജീവന് ഭീഷണിയുണ്ട്. തനിക്കോ കുടുംബത്തിനോ എന്തെങ്കിലും പറ്റുമെന്ന ഭയമുണ്ട്. തനിക്ക് സഹകരണ ബാങ്കിലുള്ള ലോണ്‍ ഇപ്പോഴും അടച്ചു തീര്‍ക്കാനുണ്ട്. കോടീശ്വരനായ സാബുവിനെതിരെ കേസ് കൊടുക്കാന്‍ തനിക്ക് ആവില്ല. അതിനുള്ള സാമ്പത്തികമില്ല. സ്വതന്ത്ര രാഷ്ട്രീയ സംഘടന ആയതുകൊണ്ടാണ് ട്വന്റി 20യില്‍ ചേര്‍ന്നത്. ബിജെപിയെ കുറ്റം പറഞ്ഞയാളാണ് സാബു. ഇഡിയെ ഭയപ്പെട്ടാണ് സാബു ബിജെപിയില്‍ ചേര്‍ന്നത്. തന്നെ ജയിപ്പിച്ചവരെ ഓര്‍ത്താണ് താന്‍ മൂന്നുമാസം പിടിച്ചുനിന്നത്. കമ്മറ്റികള്‍ വിളിച്ചുകൂട്ടി തന്നെ മാനസികമായി പീഡിപ്പിച്ചു. ജീവന് ഭീഷണി ഉണ്ടാകുമെന്ന് പേടിച്ചാണ് മറ്റ് മെമ്പര്‍മാര്‍ അവിടെ തുടരുന്നതെന്നും അവര്‍ ആരോപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമേരിക്ക ഇടപെടൽ നിർത്തണം ; ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ

0
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ രം​ഗത്ത്. മേഖലയിലെ യുഎസ് ഇടപെടൽ...

വിഖ്യാത ഗായിക എസ്. ജാനകിക്ക് ഇന്ന് അന്ത്യാഞ്ജലി ; മൈസൂരിലെ വീട്ടിൽ അന്ത്യവിശ്രമം

0
തിരുവനന്തപുരം: അന്തരിച്ച തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിക്ക് വിട നൽകാനൊരുങ്ങി സംഗീതലോകം....

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവം ; എഡിജിപി അജിത് കുമാറിനെതിരായ...

0
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എംആർ...

ദേവാൻഷ് ശൗര്യയുടെ മരണം ; ഡോക്ടർമാരെ ചോദ്യം ചെയ്യും ; മാനേജ്മെന്‍റും അന്വേഷണ പരിധിയിൽ...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുന്നു....