സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ഭാര്യ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവിന് ഭാര്യയുടെ പേരിലുള്ള സ്വത്തിൽ അവകാശമില്ലെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ഭാര്യ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവിന് ഭാര്യയുടെ പേരിലുള്ള സ്വത്തിൽ അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൊല്ലപ്പെട്ട യുവതിയുടെ ബാങ്ക് നിക്ഷേപമായ 75,000 രൂപ ലഭിക്കണമെന്നാവശ്യപ്പെട്ട് മാതാവ് സമർപ്പിച്ച ഹർജികൾ വിചാരണ കോടതികൾ തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജികളിൽ ജസ്റ്റിസ് എസ്. ഈശ്വരന്റെ സിംഗിൾ ബെഞ്ച് മാതാവിന്റെ ആവശ്യം അംഗീകരിച്ചു. ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം കൊലപാതകത്തിന് ഉത്തരവാദിയായ വ്യക്തിക്ക് കൊല്ലപ്പെട്ടയാളുടെ സ്വത്തിൽ അവകാശമില്ലെന്നത് നിയമത്തിൽ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. മുൻ വിധികളിലും ഇത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും കോടതി പരാമർശിച്ചു. ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിൽ ഇത് സംബന്ധിച്ച വ്യക്തത മുൻപ് വ്യക്തമാക്കിയിട്ടില്ലെങ്കിലും അതേ സിദ്ധാന്തം ഇവിടെ കൂടി ബാധകമാണെന്ന് കോടതി വ്യക്തമാക്കി. ക്രിസ്ത്യൻ സമുദായാംഗങ്ങൾക്ക് ബാധകമായത് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമമാണെന്നും ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ഭാര്യയുടെ സ്വത്തിൽ അവകാശമില്ലെന്നും കോടതി വിധിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീലേശ്വരം ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയത : നടപടി സ്വീകരിക്കാൻ നിർദേശം

0
നീലേശ്വരം : ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരത്ത് നടക്കുന്ന നിർമാണപ്രവൃത്തികളിലെ അപാകതകൾ...

വഴിമാറാൻ ഹോണടിച്ചു ; വിതുരയിൽ സ്കൂട്ടർ യാത്രക്കാരനെ അഞ്ചംഗ സംഘം വളഞ്ഞിട്ട് തല്ലി

0
വിതുര: തിരുവനന്തപുരം വിതുര-തൊളിക്കോട് റോഡിൽ സ്കൂട്ടർ യാത്രക്കാരന് നേരെ അഞ്ചംഗ സംഘത്തിന്റെ...

മുൻ എആർടിഒയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് ; കോടികളുടെ കള്ളപ്പണവും സ്വർണ്ണവും പിടിച്ചെടുത്തു

0
ലഖ്നൗ: അളവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടർന്ന് ഉത്തർപ്രദേശ് വിജിലൻസ്...

സഭകളുടെ ഭൂമി അവകാശത്തിൽ കയ്യേറ്റം തെളിഞ്ഞാൽ തിരിച്ചുപിടിക്കും : മഹാരാഷ്ട്രയിൽ കർശന പരിശോധന

0
മുംബൈ : മഹാരാഷ്ട്രയിലെ ക്രൈസ്തവ സഭകൾ, മിഷനറി സംഘടനകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള...