സംസ്ഥാനത്ത് പ്രത്യേക എൻഡിപിഎസ് കോടതികൾ സ്ഥാപിക്കുന്നതിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് പ്രത്യേക എൻഡിപിഎസ് കോടതികൾ സ്ഥാപിക്കുന്നതിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി. നിലവിൽ കേരളത്തിൽ 7202 എൻഡിപിഎസ് കേസുകൾ വിചാരണ കാത്ത് കെട്ടിക്കിടക്കുന്നതിനാല്‍, കേസിന്റെ വിചാരണ വേഗത്തിലാക്കുന്നത് സംബന്ധിച്ചാണ് ഹൈക്കോടതി നിലപാട് തേടിയത്. കോഴിക്കോടും ഇടുക്കിയിലും മാത്രമാണ് പ്രത്യേക എൻഡിപിഎസ് കോടതികൾ പ്രവർത്തിക്കുന്നത്. ബാക്കി ജില്ലകളിൽ ഇത്തരം കേസുകളുടെ വിചാരണ നടപടികൾ വേഗത്തിലാക്കുന്നതിന് പ്രത്യേക എൻഡിപിഎസ് കോടതികൾ സ്ഥാപിക്കുന്നത് സംബന്ധിച്ചാണ് സംസ്ഥാന സർക്കാരിനോട് കോടതി നിലപാട് തേടിയത്.

തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലാണ് കൂടുതൽ എൻഡിപിഎസ് കേസുകൾ വിചാരണ കാത്തുകിടക്കുന്നത്. ഫോറൻസിക് ലാബുകളുടെ പ്രവർത്തനത്തിന് ഉദ്യോഗസ്ഥ ക്ഷാമം ഉണ്ടെങ്കിൽ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയോടും കോടതി വിശദീകരണം തേടി. 15 ദിവസത്തിനകം നിലപാട് അറിയിക്കാനാണ് ഹൈക്കോടതി നിർദേശം. സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി വ്യാപനം തടയുന്നതിന് ജാഗ്രത സമിതികളും ക്ലബ്ബുകളും പോലെയുള്ള പ്രത്യേക സമിതികൾ രൂപീകരിക്കുന്നത് ഉചിതമാകില്ലേ എന്നും കോടതി ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം ; 30 പേർക്ക് പരിക്ക്

0
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ...

മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ താഴെയിറക്കി

0
മലപ്പുറം: മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ...

ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം ജോണെന്ന് പി എസ്...

0
തിരുവനന്തപുരം: ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം...

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ...

0
മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...