റാന്നി: മഴ കുറഞ്ഞതോടെ ദാഹജലത്തിനും വില കൊടുക്കണ്ട ഗതികേടിലാണ് മലയോരവാസികൾ. പമ്പാ നദിയും കല്ലാറും കക്കാട്ടാറും തോടുകളും വറ്റിവരളുന്നതാണ് മലയോരങ്ങളെ ദുരിതത്തിലാക്കുന്നത്. ശുദ്ധജല വിതരണ
പദ്ധതികളും ജനങ്ങൾക്കാശ്രയമാകുന്നില്ല. ജൂണ്‍ രണ്ടാംവാരത്തിലെ പ്രളയത്തിനു
ശേഷം മലയോരങ്ങളിൽ കാര്യമായ മഴ ലഭിച്ചിരുന്നില്ല. ചൂട് ഗണ്യമായി കൂടുകയും ചെയ്തു. ഇതുമൂലം നിറഞ്ഞൊഴുകിയിരുന്ന നദികളെല്ലാം വറ്റി വരളുകയായിരുന്നു. പ്രളയത്തിൽ ഒഴുകിയെത്തിയ ചെളിയും മണ്ണും മണലുമെല്ലാം ആറുകളിൽ അടിഞ്ഞതിനാൽ നീരൊഴുക്ക് കുറഞ്ഞു. 4 നാൾ തുടർച്ചയായി വെയിൽ ഉദിച്ചപ്പോൾ തന്നെ ജലപരപ്പില്‍ മണൽപ്പരപ്പുകൾ തെളിഞ്ഞു.
പമ്പയെ ആശ്രയിക്കുന്ന ജല പദ്ധതികളുടെ കിണറുകളോടു ചേർന്ന് വെള്ളമൊഴുകിയിരുന്നത് നിലച്ചു. അങ്ങാടി, വടശേരിക്കര, ഐത്തല, കുടമുരുട്ടി പെരുന്തേനരുവി എന്നീ ജലപദ്ധതികളാണ് കൂടുതൽ പ്രതിസന്ധി നേരിടുനത്. പമ്പിങ് അഞ്ചും ആറും മണിക്കൂറുകളായി കുറക്കേണ്ട അവസ്ഥയാണ്. സംഭരണികളിൽ എത്തുന്ന വെള്ളത്തിന്റെ തോത് കുറഞ്ഞതാണ് കാരണം. വരൾച്ച ബാധിത മേഖല
കളിൽ ആവശ്യത്തിനു വെള്ളമെത്തിക്കാൻ കഴിയുന്നില്ല. ഗാർഹിക കണക്ഷനുകളെടുത്തിട്ടുളളവർക്കു വെള്ളം കിട്ടുന്നത് കുറഞ്ഞു. ടാങ്കർ വാഹനങ്ങളെ ആശ്രയിക്കുക മാത്രമാണ് അവർക്കുളള പോംവഴി. ഉയർന്നയിടങ്ങളിൽ
താമസിക്കുന്നവർ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. താഴ്ന്ന പ്രദേശങ്ങളിലും ആവശ്യത്തിനു വെള്ളം കിട്ടുന്നില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033