Monday, September 9, 2024 9:28 pm

മുസ്ലിം കുട്ടിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം : സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക അടിപ്പിച്ച സംഭവത്തെ തുടർന്ന് സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവ്. അന്വേഷണത്തിന്റെ ഭാ​ഗമായാണ് സ്കൂൾ അടച്ചുപൂട്ടാൻ നിർദേശിച്ചത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് നോട്ടീസ് അയച്ചു. സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ സമീപത്തെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി. മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂളാണ് അടച്ചുപൂ‌ട്ടി‌യത്.

പ്രിൻസിപ്പലിന്റെ ചുമതലയുള്ള അധ്യാപികയായ ത്രിപ്ത ത്യാഗിക്കെതിരെയാണ് ആരോപണമുയർന്നത്. സഹാഠികളോട് 7 വയസ്സുള്ള മുസ്ലീം വിദ്യാർഥിയെ തല്ലാൻ ആവശ്യപ്പെടുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് വിവാദമായത്. പരാതിയെ തുടർന്ന് അധ്യാപികക്കെതിരെ കേസെടുത്തു. ഇതൊരു ചെറിയ പ്രശ്‌നമാണെന്നാണ് അധ്യാപികയുടെ നിലപാട്. സംഭവത്തിൽ വർഗീയതയില്ലെന്നും കുട്ടി ഗൃഹപാഠം ചെയ്യാത്തതിനാൽ ചില വിദ്യാർത്ഥികളോട് തല്ലാൻ ആവശ്യപ്പെട്ടതായും അവർ പറഞ്ഞു. താൻ ഭിന്നശേഷിക്കാരിയായതിനാലാണ് സഹപാഠികളെ ശിക്ഷിക്കാൻ ചുമതലപ്പെടുത്തിയതെന്നും അവർ വിശദീകരിച്ചു.

കുട്ടിയുടെ മാതാപിതാക്കൾ പരാതിയിൽ ഉറച്ചുനിന്നു. കുട്ടിയോട് പഠനത്തിൽ മോശമായാൽ കർക്കശമായി പെരുമാറാൻ മാതാപിതാക്കളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നതായും അധ്യാപിക പറഞ്ഞു. ശിശുക്ഷേമ സമിതി കുട്ടിയുമായും മാതാപിതാക്കളുമായും സംസാരിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്‌കൂളിനെതിരെ ആരോപണങ്ങൾ ഉന്നയിക്കില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞെങ്കിലും ഈ സ്കൂളിലേക്ക് തന്റെ കുട്ടിയെ ഇനി അയക്കില്ലെന്നും പിതാവ് പറഞ്ഞു. അടിച്ച കുട്ടിയുമായി കർഷക നേതാവ് രാകേഷ് ടിക്കായത്ത് മർദ്ദനമേറ്റ കുട്ടിയുടെ വീട്ടിലെത്തുകയും കുട്ടികൾ ആലിം​ഗനം ചെയ്യുന്ന ചിത്രവും വീഡിയോയും പ്രചരിക്കുകയും ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

കാസ്റ്റിങ് കൗച്ച് തടഞ്ഞത് കൊണ്ട് സിനിമ നഷ്ടപ്പെട്ടു ; വെളിപ്പെടുത്തലുമായി ഗോകുൽ സുരേഷ്

0
മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് തടഞ്ഞത് കാരണം തനിക്ക് സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
തെളിവെടുപ്പ് 12 ന് സ്‌ക്രീന്‍ പ്രിന്റിംഗ്, പ്രിന്റിംഗ് പ്രസ് മേഖലകളിലെ മിനിമം വേതനം...

ഇതരസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരുന്നത് തടഞ്ഞ് ഹൈക്കോടതി

0
കൊച്ചി: ഇതര സംസ്ഥാനങ്ങളിൽ നിന്നും ആനകളുടെ കൊടുവരുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി....

അരുവാപ്പുലം ചന്ദന ചില്ലറ വില്പന ശാല പ്രവർത്തനം പ്രതിസന്ധിയിൽ

0
കോന്നി : പുനലൂർ ടിമ്പർ സെയിൽസ് ഡിപ്പോയുടെ കീഴിൽ അരുവാപ്പുലം വെന്മേലിപ്പടിക്ക്...