അടൂരില്‍ തെരുവ് നായ ശല്യം രൂക്ഷം : അടൂര്‍ നഗരസഭ ഉറക്കത്തില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂരില്‍ തെരുവ് നായ ശല്യം വര്‍ദ്ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ അടൂര്‍ നഗര സഭ. അടൂരിലെ വിവിധ പ്രദേശങ്ങളില്‍ തെരുവ് നായകള്‍ രാപകലില്ലാതെ വിഹരിക്കുകയാണ്. വീടുകളില്‍ കയറി ആടിനെയും കോഴിയെയും കൊല്ലുകയും  പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടും യാതൊരു നടപടിയും അടൂര്‍ നഗരസഭ സ്വീകരിക്കുന്നില്ല. അടൂര്‍ നഗരസഭാ പരിധിയില്‍ 400 തെരുവ് നായകള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിരുന്നു. എന്നാല്‍ ഇനിയും കുത്തിവെയ്പ്പ് എടുക്കുവാനുള്ള നായകള്‍ ഇതിലും അധികമാണ്. അടൂര്‍ കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ നായ ശല്യം വര്‍ദ്ധിച്ചിരിക്കുന്നത്. നഗരത്തില്‍ അലഞ്ഞു തിരിയുന്ന നായകള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പിന്നാലെ ഓടി ബൈക്ക് യാത്രക്കാര്‍ വീണതിനെ തുടര്‍ന്ന് നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷമാകുമ്പോഴും നായകള്‍ക്ക് രാത്രികാലങ്ങളില്‍ ഭക്ഷണം എത്തിച്ച് കൊടുക്കുന്ന ആളുകളും അടൂര്‍ നഗരത്തില്‍ കാണാന്‍ കഴിയും. കൃത്യമായി ഭക്ഷണം ലഭിച്ച് തുടങ്ങിയതോടെ കവറുകളുമായി പോകുന്ന യാത്രക്കാര്‍ക്ക് നേരെ ഭക്ഷണമാണെന്ന് കരുതി നായകള്‍ കുരച്ച് കൊണ്ട് ചാടുന്നതും പതിവാണ്. അടൂര്‍ നഗര മധ്യത്തില്‍ നിരവധി സ്കൂളുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. റോഡില്‍ അലഞ്ഞു തിരിയുന്ന ഈ നായകള്‍ക്ക് ഇടയിലൂടെ വേണം കുട്ടികള്‍ സ്കൂളിലേക്ക് പോകാന്‍. വീടുകളില്‍ കയറി ചെരുപ്പും വസ്ത്രങ്ങളും നായകള്‍ കടിച്ച് കൊണ്ട് പോകുന്ന സംഭവങ്ങളും വ്യാപകമാണ്. നായകളെ ഭയന്ന് കൊച്ചുകുട്ടികളെ വീട്ടില്‍ പോലും സുരക്ഷിതമായി ഇരുത്തുവാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. അടൂര്‍ നഗരസഭ അധികാരികള്‍ ഈ വിഷയത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിരവധി മനുഷ്യര്‍ തെരുവ് നായകളുടെ ആക്രമണത്തിന് ഇരകളാകേണ്ടിവരും എന്ന് ഉറപ്പാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം : സി.പി.ഐ ഞള്ളൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും...

0
കോന്നി : തണ്ണിത്തോട്, ആവോലിക്കുഴി മേഖകളിലെ വിവിധ സ്ഥലങ്ങളില്‍ രൂക്ഷമാകുന്ന വന്യ മൃഗ...

എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

0
കോഴിക്കോട്: എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് മുസ്‌ലിം...

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞുനിർത്തി സംഭവത്തിൽ...

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറിന്റെ വീട്ടില്‍ വിജിലന്‍സിന്റെയും എക്‌സൈസ് കമ്മീഷണറുടെയും നേതൃത്വത്തില്‍ മിന്നല്‍...

0
തിരുവനന്തപുരം: ബാറുടമകളുമായി അനധികൃത ഇടപാടുകള്‍ നടത്തിയെന്ന വിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി എക്‌സൈസ്...