പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ കുമ്പഴ മുതല്‍ കലഞ്ഞൂര്‍ വരെയുള്ള ഭാഗത്ത് നിലം നികത്തല്‍ വ്യാപകം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴ മുതല്‍ കലഞ്ഞൂര്‍ വരെയുള്ള ഭാഗങ്ങളില്‍ റോഡരികില്‍ സ്വകാര്യ വ്യക്തികള്‍ അനധികൃതമായി മണ്ണിട്ട് നികത്തുന്നത് വെള്ളക്കെട്ടിന് കാരണമാകുന്നു. സംസ്ഥാന പാതയുടെ സമീപം പ്രമാടം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പുളിമുക്ക് പുളിക്കൂര്‍ ഏലായുടെ ഒരു ഭാഗം അടുത്തിടെയായി സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയതോടെ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഇതോടെ പ്രദേശത്തെ ജനജീവിതം കൂടുതല്‍ ദുസ്സഹമായി. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സംസ്ഥാന പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചതിന് ശേഷം റോഡില്‍ നിന്നും എടുത്ത് മാറ്റിയ പച്ചമണ്ണിട്ട് ഒട്ടേറെ സ്ഥലങ്ങള്‍ നികത്തിയിട്ടുണ്ട്. വയലുകളും കരക്കണ്ടവുമാണ് നികത്തിയത്. ഇ സ്ഥലങ്ങളില്‍ പലയിടത്തും വലിയ കെട്ടിടങ്ങള്‍ ഉയരുകയും ചെയ്തു. സംസ്ഥാന പാതയില്‍ പുളിമുക്ക്, പൂവന്‍പാറ, വകയാര്‍, കലഞ്ഞൂര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ഇത്തരത്തില്‍ കാലങ്ങളായി നടക്കുന്ന നിലം നികത്തല്‍ നിര്‍ബാധം തുടരുകയാണ്. സംസ്ഥാന പാതയില്‍ നിന്നും എടുത്ത് മാറ്റിയ പച്ചമണ്ണാണ് ഈ ഭാഗങ്ങളില്‍ കൊണ്ട് വന്നിട്ട് നികത്തിയത്. പലയിടത്തും നീര്‍ച്ചാലുകള്‍ പൂര്‍ണ്ണമായി അടയ്ക്കുകയും ചിലത് ഗതി തിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്.

ഇതുമൂലം മഴപെയ്താല്‍ പലയിടത്തും വെള്ളക്കെട്ടും രൂക്ഷമാണ്. കെ.എസ്.റ്റി.പി യുടെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ സ്വകാര്യ വ്യക്തികളുടെ പറമ്പിലേക്ക് മണ്ണിട്ട് നികത്താന്‍ ആര് അനുമതി കൊടുത്തു എന്നതും അന്വേഷണ വിധേയമാകണം.  മണ്ണെടുത്ത് മാറ്റിയതിന് പിന്നില്‍ വലിയ മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ ദൃശ്യങ്ങൾ പകർത്തി ; യുവതിയുടെ പരാതിയിൽ എസ്‌എഫ്‌ഐ നേതാവിനെതിരെ...

0
കണ്ണൂർ: വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ...

കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വീണ്ടും കാലാവധി നീട്ടി...

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത്...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. മലയാളികൾ...