ചരിത്ര പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേള നാളെ

For full experience, Download our mobile application:
Get it on Google Play

ആറന്മുള: ആചാരാനുഷ്ഠാനങ്ങളാൽ വിസ്മയിപ്പിക്കുന്ന ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉച്ചക്ക് രണ്ടിന് ആറമ്മുള സത്രക്കടവിൽ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡൻ്റ് കെ വി സാംബ ദേവൻ അധ്യക്ഷത വഹിക്കും. രാവിലെ 9 ന് ആറമ്മുള പാർത്ഥസാരഥി ക്ഷേത്ര ശ്രീകോവിലിൽ നിന്നും കൊളുത്തുന്ന ഭദ്രദീപം വേലകളി, നാദസ്വരം എന്നിവയുടെ അകമ്പടിയോടെ സത്രക്കാവിലെ പവലിയനിലേക്ക് ഭക്ത്യാദര പൂർവ്വം എത്തിക്കും. തുടർന്ന് രാവിലെ 10 ന് പത്തനംതിട്ട ജില്ലാകളക്ടർ പ്രേം കൃഷ്ണ പതാക ഉയർത്തും. ഉച്ചക്ക് 1 മണിക്ക് പള്ളിയോടങ്ങൾ ക്ഷേത്ര കടവിൽ എത്തി ചന്ദനവും പൂമാലയും സ്വീകരിച്ച് ഫിനിഷിംഗ് പോയിൻ്റിൽ അണിനിരക്കും. 1. 10 ന് വിശിഷടാഥിതികളെ പവലിനിയിലേക്ക് സ്വീകരിച്ച് ആനയിക്കും. 1.15 ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. സംസ്ഥാന വന്യൂ വകുപ്പ് മന്ത്രി കെ രാജനാണ് ഉദ്ഘാടകൻ.

ഉച്ചക്ക് ശേഷം 1.30 ന് പള്ളിയോടങ്ങളുടെ ജലഘോഷയാത്ര സംസ്ഥാന ആരോഗ്യ ശിശുവകുപ്പു മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വഞ്ചിപ്പാട്ട് കലാകരന്മാരെ ആദരിക്കലും മുഖ്യ പ്രഭാഷണവും സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. 3 മണിക്ക് നടക്കുന്ന മത്സര വള്ളംകളി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൽ ഫ്ലാഗ് ഓഫ് ചെയ്യും. വള്ളം കളിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ പ്രകാശനം ചലച്ചിത്ര താരം ജയസൂര്യ നിർവ്വഹിക്കും. സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ അനുഗ്രഹപ്രഭാഷണം നടത്തും.

റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായണൻ, ജില്ലാ കളക്ടർ പ്രേം കൃഷ്ണ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് ഏബ്രഹാം മുൻ എം എൽ എ മാരായ രാജു ഏബ്രഹാം, എ പത്മകുമാർ, കെ സി രാജഗോപാൽ, കെ ശിവദാസൻ നായർ, മാലേത്ത് സരളാദേവി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി എസ് പ്രശാന്ത്, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി കെ വിജയൻ, മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്, മുഖ്യ വിവരാവകാശ കമ്മീഷൻ വി ഹരിനായർ എന്നിവരും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖരും ജലമേളയിൽ പങ്കെടുക്കും.

അഡ്വ. പ്രമോദ് നാരായണൻ എം എൽ എ സമ്മാനദാനം നിർവ്വഹിക്കും. 52 പള്ളിയോടങ്ങളാണു ഇക്കുറി ജലോത്സവത്തിൽ പങ്കെടുക്കുന്നത്. എ ബാച്ചിൽ പെട്ട 35 പള്ളിയോടങ്ങളും ബി ബാച്ചിൽപ്പെട്ട 17 പള്ളിയോടങ്ങളുമാണ് ജല മേളയിൽ പങ്കെടുക്കുന്നത്. ജലഘോഷയാത്രയ്ക്ക് ശേഷം വിസ്മയിപ്പിക്കുന്ന ഹെലികോപ്റ്റർ പ്രകടനവും ഉണ്ടായിരിക്കും. പള്ളിയോട സേവാ സംഘം പ്രസിഡൻ്റ് കെ വി സാംബദേവൻ, സെക്രട്ടറി പ്രസാദ് അനന്ദഭവൻ, വൈസ് പ്രസിഡൻ്റ് കെ എ സുരേഷ്, ട്രഷറാർ മേശ് മാലി മേൽ, ജോയിൻ്റ് സെക്രട്ടറി അജയ് ഗോപിനാഥ്, ഡോ. സുരേഷ് ബാബു, ബി കൃഷ്ണകുമാർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇൻഡൊനീഷ്യയിൽ അഗ്നിപർവത സ്ഫോടനം ; വിമാന സർവീസുകൾ നിർത്തി

0
ജക്കാർത്ത : ഇൻഡൊനീഷ്യയിലുണ്ടായ വൻ അഗ്‌നിപർവത സ്ഫോടനത്തെത്തുടർന്ന് ഏഴ് വിമാനത്താവളങ്ങളുടെ പ്രവർത്തനം...

ഇപ്പോഴത്തെ നടപടി മൂന്ന് വർഷത്തെ നിയമപോരാട്ടത്തിൻ്റെ ഫലമാണെന്ന് ഷോൺ ജോർജ്

0
കോട്ടയം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ്...

പ്രിയവർഗീസ് നിയമനക്കേസ് മാറ്റിവെച്ച് സുപ്രീം കോടതി ; സെപ്റ്റംബർ 22-ന് പരിഗണിക്കും

0
ന്യൂഡൽഹി : കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ്...

ചിറയൻകീഴിലെ കോൺ​ഗ്രസ് നേതാക്കൾ തമ്മിലുള്ള കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ കെ. മുരളീധരൻ

0
തിരുവനന്തപുരം: ചിറയൻകീഴിലെ കോൺ​ഗ്രസ് നേതാക്കൾ തമ്മിലുള്ള കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ കെ....