ചരിത്രപ്രസിദ്ധമായ മാരാമൺ കൺവൻഷൻ – 131 മത് യോഗം ഫെബ്രുവരി 8 മുതൽ 15 വരെ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ചരിത്രപ്രസിദ്ധമായ മാരാമൺ കൺവൻഷൻ ഫെബ്രുവരി 8 മുതൽ 15 വരെ പമ്പാ നദിക്കരയിലെ മാരാമൺ മണൽപുറത്ത് തയ്യാറാക്കിയ പ്രത്യേക പന്തലിൽ നടക്കും. ഫെബ്രുവരി എട്ടാം തീയതി 2.30നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത 131 മത് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാർ പീലക്സിനോസ് അധ്യക്ഷത വഹിക്കും. മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ പ്രഫ.ഡോ.ക്ലിയോഫസ് ജെ.ലാറു (യു എസ്), റവ.മോളോ വിൽസൻ മെസവാൻഡിലേ (ദക്ഷിണാഫ്രിക്ക), ബിഷപ് ഡോ. പോൾ സ്വരുപ് (ന്യൂഡൽഹി) എന്നിവർ മുഖ്യ പ്രസംഗകരാകും.

തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30നു ബൈബിൾ ക്ലാസ്. കുട്ടികൾക്കുള്ള യോഗം സിഎസ്എസ്എമ്മിന്റെ നേതൃത്വത്തിൽ രാവിലെ 7.30 മുതൽ 8.30 വരെ കുട്ടിപ്പന്തലിൽ നടക്കും. സായാഹ്നയോഗങ്ങൾ വൈകിട്ട് 6നു ഗാനശുശ്രൂഷയോടെ ആരംഭിച്ച് 7.30നു സമാപിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 2.30നു കുടുംബവേദി യോഗങ്ങളും ബുധനാഴ്ച 2.30നു ലഹരിവിമോചന സമ്മേളനവും നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 4നു യുവവേദി യോഗങ്ങൾ. ബുധൻ മുതൽ ശനി വരെ വൈകിട്ട് 7.30 മുതൽ
9 വരെയുള്ള സമയം ഭാഷാ അടിസ്ഥാനത്തിലുള്ള മിഷൻ ഫീൽഡ് കൂട്ടായ്‌മകൾ നടക്കും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ 4 വരെ സന്നദ്ധ സുവിശേഷ സംഘത്തിന്റെയും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ 4 വരെ സേവികാ സംഘത്തിന്റെയും പ്രത്യേക യോഗങ്ങൾ നടക്കും.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ 4 വരെ മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിന്റെ മിഷനറി യോഗം. പൂർണസമയം സുവിശേഷവേലയ്ക്കു സമർപ്പിക്കുന്ന 12 വയസ്സിനു താഴെയുള്ള കുട്ടികളുടെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 13നും 12നു മുകളിൽ പ്രായമുള്ളവരുടെ പ്രതിഷ്ഠാ ശുശ്രൂഷ 14നു രാവിലെ 7.30നും കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കും. ഉദ്ഘാടന യോഗത്തിലും വെള്ളി, ശനി, ഞായർ രാവിലത്തെ യോഗങ്ങളിലും സ്തോത്രകാഴ്ച ശേഖരിക്കും. ഓൺലൈനായി സ്തോത്രകാഴ്ച അർപ്പിക്കാനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കെഎസ്ആർടിസി കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്ന് പ്രത്യേക സർവീസ് നടത്തും. 30 മുതൽ ഫെബ്രുവരി 7 വരെ വൈകിട്ട് 4.30 മുതൽ 6 വരെ ഒരുക്കപ്രാർഥന മാരാമൺ മണൽപുറത്തു നടത്തും. 31ന് വൈകിട്ട് 8 മുതൽ 8.30 വരെ സഭയിലെ എല്ലാ കുടുംബങ്ങളും സമയം വേർതിരിച്ച് കൺവൻഷനായി പ്രാർഥിക്കും.

മലങ്കര മാർത്തോമ്മാ സഭയുടെ മിഷനറി പ്രസ്‌ഥാനമായ സുവിശേഷ പ്രസംഗസംഘമാണ് കൺവൻഷൻ സംഘടിപ്പിക്കുന്നതെന്ന് ജനറൽ സെക്രട്ടറി റവ. എബി കെ.ജോഷ്വാ, ലേഖക സെക്രട്ടറി പ്രൊഫ.ഏബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വർഗീസ്, ട്രഷറർ ഡോ.എബി തോമസ് വാരിക്കാട്, മീഡിയ കമ്മിറ്റി കൺവീനർമാരായ സാം ചെമ്പകത്തിൽ, ടിജു എം.ജോർജ്, കമ്മിറ്റി അംഗങ്ങളായ റവ. ജോജി തോമസ്, ലാലമ്മ മാത്യു എന്നിവർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കര്‍ക്കടക മാസ പൂജ : ശബരിമല നട നാളെ തുറക്കും

0
പത്തനംതിട്ട: കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട വ്യാഴാഴ്ച തുറക്കും. വൈകീട്ട്...

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0
പാലക്കാട്: കടമ്പഴിപ്പുറം പുലാപ്പറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ്...

സെന്‍സസ് : വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസിന്‍റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന്...

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച

0
തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്ലസ് വൺ പരീക്ഷാ ഫലം...